ദുബൈയിൽ കെ.എം.സി.സിക്ക് സ്വന്തം ആസ്ഥാനം, ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ദുബൈ കെഎംസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎംസിസി പ്രവർത്തകരും അനുഭാവികളും വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത് എന്ന് ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ്‌ പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. പത്മശ്രീ എം എ യൂസഫലിയുടെ ശ്രമഫലമായിട്ടാണ് ഭൂമി ലഭ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇബ്രാഹിം എളേറ്റിൽ

സി.ഡി.എ ഡയറക്ടർ H. E. അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, പത്മ ശ്രീ എം.എ യൂസഫലി എന്നിവരുടെ സാനിദ്ധ്യത്തിൽ ദുബൈ നോളെഡ്ജ് ഫണ്ട്‌ എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുള്ള അൽ അവാർ എന്നിവരുമായി നടന്ന ഒപ്പ് വെക്കൽ ചടങ്ങിൽ വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുള്ള പൊയിൽ, ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ്‌ പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ: ഇബ്രാഹിം ഖലീൽ സംബന്ധിച്ചു. രണ്ട് വർഷം എടുത്താണ് ആസ്ഥാനമന്ദിരം നിർമ്മിക്കുക. അറുപത്തി അഞ്ചോളം മണ്ഡലം കമ്മിറ്റികളും പതിമൂന്ന് ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിക്കുന്ന ദുബൈ കെഎംസിസിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ദേര അബ്ര, സബക, അൽ ബറഹ, അൽ മംസർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.എം.സി.സി ആസ്ഥാനം ഇപ്പോൾ അബു ഹയിലെ വാടക കെട്ടിടത്തിലാണ്.

അതെസമയം മുസ്ലിം ലീഗ് നേതൃത്വം അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ദുബായ് കെ എം സി സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുള്‍പ്പടെ പുറത്താക്കിയ നടപടിയെ കുറിച്ചുളള ചോദ്യങ്ങൾക്ക്, ദുബായ് കെഎംസിസി സിഡിഎ ഡയറക്ടർ ബോർഡ് പ്രസിഡന്‍റ് നിലവില്‍ താന്‍ തന്നെയാണെന്നും ലീഗ് നേതൃത്വത്തിന്‍റെ അന്തിമ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ്‌ പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ഹുസൈനാർ ഹാജി ഇടച്ചാകൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ എന്നിവർ പങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...