നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് സാമൂഹിക പ്രവർത്തകരയും ബിഗ് ബോസ് താരവുമായ ദിയ സന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റ്.
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ ഗൂഗിൾപേനമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648, സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ’ – ദിയ സന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.