ക്രിക്കറ്റ് താരങ്ങളായ ഡെയ്ന്‍ ബ്രാവോയ്ക്കും കീറോന്‍ പൊള്ളാർഡിനും യുഎഇ ഗോള്‍ഡന്‍ വിസ

അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ വെസ്റ്റിൻഡീസിന്റെ​ ഡെയ്ന്‍ ബ്രാവോയ്ക്കും കീറോന്‍ പൊള്ളാർഡിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. യു.എ.ഇയിലെ ബിസിനസ്‌ സെറ്റപ്പ് സ്ഥാപനമായ ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ എത്തി ഡെയ്ന്‍ ബ്രാവോയും കീറോന്‍ പൊള്ളാർഡും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിഇഒയും ഫൗണ്ടറുമായ ഷാനിദ് ബിന്‍ മുഹമ്മദില്‍ നിന്നുമാണ് ഇരുവരും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

അത്ലറ്റിക് കാറ്റഗറിയിലാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുളളത്. യു.എ.ഇയുടെ ഗോൾഡൻവിസ കായികതാരങ്ങൾക്ക്​ പ്രോത്സാഹനം നൽകുന്നതാണെന്നും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ സുഗമമായിരുന്നുവെന്നും കീറോന്‍ പൊളളാർഡും ഡെയ്ന്‍ ബ്രാവോയും പറഞ്ഞു. യു എ ഇയുടെ കായിക മേഖലയെ പ്രോൽസാഹിപ്പിക്കാൻ ഇത്​ ഉപകരിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. വരുന്ന ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ്​ ടീമിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കിറോന്‍ പൊള്ളാഡ്​ വ്യക്​തമാക്കി. ജെബിഎസിന്‍റെ ഓഫീസില്‍ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. അതിനിടെ ഡെയ്ന്‍ ബ്രാവോ പാട്ടുപാടി ആരാധകരെ കയ്യിലെടുക്കാനും മറന്നില്ല.

യു.എ.ഇയിലെ ബിസിനസ്‌ സെറ്റപ്പ് സ്ഥാപനമായ ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന് എത്തിയ താരങ്ങൾക്ക്​ ഊഷ്മള സ്വീകരണമാണ്​ ഒരുക്കിയത്​. യു എ ഇയുടെ മണ്ണിലേക്ക് 5000ത്തിൽ അധികം 10 വർഷത്തെ റെസിഡൻസ് വിസാക്കാരെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ഷാനിദ് ബിൻ മുഹമ്മദ്‌ പറഞ്ഞു. മലയാളത്തിലേയും ബോളിവുഡിലേയും മാത്രമല്ല, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ സിനിമാമേഖലയിലെ നിരവധി പേർക്ക് ഇതിനകം ജെബിഎസ് ഗ്രൂപ്പ് മുഖേന ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. അബ്ദുള്ള നൂറുദ്ധീൻ, അബ്ദു രഹിമൻ മാത്തിരി, അസീസ് അയ്യൂർ, അജിത് ഇബ്രാഹിം, മഞ്ജീന്ദർ സിംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...