കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

2026 മേയ് 14 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ, കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും
2026 മെയ് പതിനാറോടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

14/05/2026-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 15/05/2026-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, 16/05/2026- പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
17/05/2026: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...

ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു, തീരുമാനത്തെ പരസ്യമായി പിന്തുണച്ച് കെ സി വേണുഗോപാൽ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി പിന്തുണച്ച് മുതിർന്ന നേതാവ് കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻനിരയിലുണ്ടായിരുന്നിട്ടും, പാർട്ടിയുടെ തീരുമാനം താൻ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും...