മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ചികിത്സയിലിരിക്കെ സന്തോഷ് നായർക്ക് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1982-ൽ പുറത്തിറങ്ങിയ ‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. വില്ലൻ വേഷങ്ങൾ, നായക വേഷങ്ങൾ, സ്വഭാവ നടൻ, കോമഡി വേഷങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി.
ഹിറ്റ് ആയി പ്രദർശിപ്പിക്കുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ.
1960 നവംബർ 12-ന് തിരുവനന്തപുരത്താണ് സന്തോഷ് കേശവൻ നായർ ജനിച്ചത്. റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി.എൻ. കേശവൻ നായരുടെയും റിട്ടയേർഡ് അധ്യാപിക പി. രാജലക്ഷ്മി അമ്മയുടെയും മകനാണ്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലും മഹാത്മാഗാന്ധി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജ് കാലഘട്ടത്തിൽ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. സഹോദരിമാർ ഡോക്ടർമാരായപ്പോൾ അഭിനയത്തെയാണ് അദ്ദേഹം തന്റെ കരിയറായി തിരഞ്ഞെടുത്തത്.
നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഒടിടി റിലീസിന് തയ്യാറെടുക്കവെയാണ് താരത്തിന്റെ അപ്രതീക്ഷിത മരണം.
