പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന് അട്ടിമറി. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ തോൽവി അറിയാത്ത തോൽവി അറിയാത്ത ഇടത് പാർട്ടി മണ്ഡലമാണ് പയ്യന്നൂർ. അരലക്ഷം വോട്ടുകളുമായി എതിർ സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച എൽ ഡി എഫിൽ നിന്ന് പുറത്തുവന്ന വി കുഞ്ഞികൃഷ്ണൻറെ വിജയം. കോൺഗ്രസ് പിന്തുണയോടെയാണ് വി കുഞ്ഞികൃഷ്ണൻ മിന്നും വിജയം നേടിയത്.
സിപിഎം പാർട്ടി ഫണ്ട് വിവാദത്തെത്തുടർന്ന് പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണൻ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധുസൂദനനെ പിന്നിലാക്കി മുന്നേറുകയായിരുന്നു. വർഷങ്ങളായി എൽഡിഎഫ് മാത്രം വിജയിച്ചുപോന്ന മണ്ഡലത്തിൽ ഉണ്ടായ ഈ മാറ്റം സിപിഎം സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്.
7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്‍റെ ആധികാരിക ജയം നേടിയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യത്തെ വിള്ളൽ വീഴ്ത്തിയത് വി കുഞ്ഞികൃഷ്ണനായി.
