ആഘോഷങ്ങൾ കൂടുതൽ ഇല്ലാതെ ഇക്കുറി തൃശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ തീരുമാനമായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും ധാരണയായി. സാധാരണ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ നീളുന്ന കുടമാറ്റം ഇക്കുറി 15 മിനിറ്റ് മാത്രമാക്കി. ആനകളുടെ എണ്ണത്തിലും മാറ്റമില്ല. ഇരു വിഭാഗങ്ങളിലും 15 ആനകൾ നിരക്കും. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. എന്നാൽ സർക്കാർ നിർദ്ദേശനങ്ങളോട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് സഹകരിക്കുകയായിരുന്നു.
അതെ സമയം മറ്റു പൂരആചാരങ്ങൾ എല്ലാം അതേപടി തുടരും. മേളങ്ങൾ എല്ലാം ഉണ്ടാവും. പഞ്ചവാദ്യവും പാണ്ടിമേളവും എല്ലാം പതിവുപോലെ നടത്തും. ഇലഞ്ഞിത്തറമേള ഗംഭീരമായി നടത്താനാണ് തീരുമാനിച്ചത്.

