അനിശ്ചിതകാല വെടിനിർത്തൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസം തന്നെ ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകളെ ഇറാൻ ആക്രമിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. മാരിടൈം ഡാറ്റാ സ്ഥാപനമായ ‘മറൈൻ ട്രാഫിക്’ നൽകുന്ന വിവരങ്ങൾ പ്രകാരം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകുകയായിരുന്ന എപാമിനോണ്ടസ്, ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേക്ക് പോകുകയായിരുന്ന എംഎസ്‌സി ഫ്രാൻസെസ്ക, യൂഫോറിയ കപ്പൽ എന്നിവ ആക്രമിക്കപ്പെട്ടു. യൂഫോറിയ കപ്പൽ ജിദ്ദയിലേക്കാണ് പോയിരുന്നത്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് ഈ ആക്രമണങ്ങൾ നടത്തിയത്. വാർത്താ ഏജൻസിയായ എപിയും മറ്റ് ഇറാനിയൻ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത് ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകൾ ഇറാനിലേക്ക് കൊണ്ടുപോയതായും മൂന്നാമത്തേത് ഇറാൻ തീരത്ത് അടുപ്പിച്ചിരിക്കുകയാണെന്നുമാണ്.

