തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ അറിയിച്ചു. വർഷങ്ങളായി വെടിക്കെട്ട് കരാർ എടുക്കുന്ന കുടുംബമാണ് ഇത്തവണയും ഇതിന്റെ ചുമതല വഹിച്ചത്. ദേവസ്വത്തിന് അനുവദിച്ചുള്ള രണ്ടായിരം കിലോ വെടിക്കെട്ട് സാമഗ്രികൾ മാത്രമാണ് തയാറാക്കിയിരുന്നത്. ആഘോഷവും ആഡംബരവുമില്ലാതെയാണ് പൂരം നടത്തുന്നത്. സർക്കാർ നിർദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ് നടത്തുക. നിരോധിതമായി ഒരു വസ്തുവും വെടിക്കെട്ട് നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. തിരുവമ്പാടി ദേവസ്വത്തിലെ ചിലരും അപകടത്തിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്
തൃശൂർപൂരം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്താനാണ് പദ്ധതിയിടുന്നത്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനിക്കട്ടെയെന്ന് ദേവസ്വങ്ങൾ അറിയിച്ചു.

