ദുബൈ മുനിസിപ്പാലിറ്റി വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുകയാണ്. ഇന്റർനെറ്റ് കണക്ഷൻ ഏവരിലും എത്തിയതോടെ എവിടെയിരുന്നും ജോലികൾ ചെയ്യാം എന്നതിനാൽ ദുബൈയിലെ പൊതുപാർക്കുകളിലും ഇനി ഈ സൗകര്യം ഒരുക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. ജീവിതനിലവാരം ഉയർത്തുന്നതിന് ഊർജ്ജസ്വലവും ആകർഷകവും നിലവാരമുള്ളതുമായ ലക്ഷ്യസ്ഥാനങ്ങളായി പാർക്കുകളെ മാറ്റുന്നതിലൂടെ മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
അടുത്തമാസം മുതൽ അൽബർഷ പോണ്ട് പാർക്കിലായിരിക്കും ഇതിന് തുടക്കം കുറിക്കുക.സുസ്ഥിര നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതും പരിസ്ഥിതിയുമായി സംയോജിപ്പിച്ചതുമായ മോഡുലാർ വർക്ക്‌സ്‌പെയ്‌സുകൾ പാർക്കിൽ ഉൾപ്പെടുത്തും. ഈവർഷം തന്നെ കൂടുതൽ പാർക്കുകളിൽ വർക്ക് സ്റ്റേഷനുകൾ സജ്ജമാകും. ഇതിനായി ദുബൈ മുനിസിപ്പാലിറ്റി അമാന, ലെറ്റ്സ് വർക്ക് തുടങ്ങിയ കമ്പനികളുമായി രണ്ട് സഹകരണ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

