ഹോർമുസ് കടലിടുക്കിൽ വീണ്ടും ഉപരോധം, അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് പിൻമാറി ഇറാൻ

അമേരിക്കയുമായി പാക്കിസ്ഥാനിൽ വെച്ച് നടത്താനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിൻമാറി. വാഷിങ്ടണിന്റെ വിട്ടുവീഴ്ച നിലപാടില്ലാത്ത ആവശ്യങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും നിലനിൽക്കുന്ന നാവിക ഉപരോധവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമാബാദിൽ ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി വ്യക്തമാക്കി.

ഇറാൻ ഈ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്യം തന്നെ തകർക്കപ്പെടുമെന്ന കടുത്ത ഭാഷയിലുള്ള ഭീഷണിയാണ് ഡൊണാൾഡ് ട്രംപ് ഉയർത്തിയത്. ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചകളുമായി സഹകരിക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ. അമേരിക്കയുടേത് നിയമവിരുദ്ധവും ക്രിമിനൽ നടപടിയുമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയതിനൊപ്പം, നേരത്തെ ധാരണയിലെത്തിയ സമാധാന കരാർ റദ്ദാക്കിയതായും ഇറാൻ അറിയിച്ചു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായും അടച്ചതായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ഇബ്രാഹിം സോൾഫഗാരി സ്ഥിരീകരിച്ചു.

യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇറാനിയൻ എണ്ണ കയറ്റുമതിക്ക് മേലുള്ള സാമ്പത്തികവും സൈനികവുമായ സമ്മർദ്ദങ്ങൾ അവസാനിച്ചാൽ മാത്രമേ ആഗോള ഇന്ധനവില സ്ഥിരത കൈവരിക്കുകയുള്ളൂവെന്ന് ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പറഞ്ഞു. ഇതോടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനം; മരണസംഖ്യ 14, തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച 14 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴുപേരുടെ പൂർണ ശരീരം കണ്ടെത്തി. നിലവിൽ...

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...