യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചകളില്‍ തീരുമാനമായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നത്. ഇറാന്‍-യു.എസ് ബന്ധം ഏറ്റവും മോശമായി സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അതേസമയം, ഇറാന്‍േറത് സാമ്പത്തിക തീവ്രവാദമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു.. ഹോര്‍മുസ് അടക്കുന്നതിലൂടെ സാമ്പത്തിക തീവ്രവാദമാണ് ഇറാന്‍ നടപ്പിലാക്കുന്നതെന്ന് ഫോക്സ് ന്യൂസ് അവതാരകന്‍ ബ്രെറ്റ് ബെയ്റുമായി സംസാരിക്കുമ്പോള്‍ വാന്‍സ് പറഞ്ഞു. ഇത്തരം നടപടികള്‍ക്ക് മറുപടി നല്‍കാതെ പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ കൂടുതല്‍ പ്രകോപനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ കടുത്ത നടപടികള്‍ യു.എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ നടപടികള്‍ക്കനുസരിച്ചാവും ഇനിയുള്ള യു.എസിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. പന്ത് ഇനി ഇറാന്റെ കോര്‍ട്ടിലാണ്. ഞങ്ങളുടെ ചുവന്ന വരകള്‍ വ്യക്തമാക്കി കഴിഞ്ഞു. ഇറാന്റെ യുറേനിയത്തിനുമേല്‍ യു.എസ് നിയന്ത്രണം, ആണവായുധം നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനം എന്നിവയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വാന്‍സ് പറഞ്ഞു.

ഹോര്‍മുസില്‍ ഇടപെടാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിച്ചാല്‍ പരാജയപ്പെടുമെന്ന് ഇറാന്‍. പ്രതിരോധമന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപിന് ശേഷിയില്ല. പടക്കപ്പലുകളുമായി ആക്രമിക്കാന്‍ വന്നാല്‍ അവ മുക്കുമെന്നും ഇറാന്‍ പ്രതിരോധമന്ത്രാലയം വക്താവ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...