ഇസ്രയേൽ – ഇറാൻ യുദ്ധം മുറുകുന്നതിനിടെ സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. ബഹ്‌റൈനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇക്കുറി ഇറാൻ ആക്രമണം നടത്തിയത്. നിരവധിപേർ താമസിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ വൻ തീപിടുത്തം ഉണ്ടായി. ആക്രമണം ബഹ്‌റൈൻ സ്ഥിരീകരിച്ചു.

