ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക്, ഹോർമുസ് കടലിടുക്ക് അടച്ചിടും

ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വ്യാപാരം നടക്കുന്നതും ഹോർമുസ് കടലിടുക്ക് വഴിയാണ്. താൽകാലികമായുണ്ടാകുന്ന തടസങ്ങൾ പോലും രാജ്യാന്തര സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും. ഇതിനകം തന്നെ സുരക്ഷാ കാരണങ്ങളാൽ നിരവധി എണ്ണക്കമ്പനികൾ ഇന്ധന വിതരണം നിർത്തിവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാത. ആഗോള പെട്രോളിയം ഉത്പന്നങ്ങളുടെ നല്ലൊരു ശതമാനവും കടന്നുപോവുന്നത് ഇതുവഴിയാണ്. പ്രതിദിനം 20 മില്ല്യൻ ബാരെൽ എണ്ണ ആണ് ഇതുവഴി കടന്നുപോവുന്നത്.

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതോടെ ലോകത്തെ ഇളക്കിമറിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ആയിരിക്കും ഈ തീരുമാനം കാരണമാവുക. ഒരു കപ്പലും ഹോർമുസിലൂടെ ഇനി കടന്നുപോകില്ല എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വടക്ക് ഇറാനും തെക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശന കവാടത്തിലെ ഒരു ഇടുങ്ങിയ കടൽ പാതയാണ് ഹോർമുസ് കടലിടുക്ക്. അറേബ്യൻ ഉപദ്വീപിനും ഇറാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതയാണ്. ലോകത്തിലെ ഊർജ്ജത്തിന്റെ ഇരുപത് ശതമാനവും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.

2025ൽ പ്രതിദിനം ശരാശരി 1.67 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയെന്ന് കണക്ക്. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇതിലൂടെ ഏഷ്യയിലേക്ക് എണ്ണ കൊണ്ടുപോയത്. കൂടാതെ ഖത്തറിൽ നിന്നുള്ള പ്രകൃതി വാതകവും ഹോർമൂസ് കടന്നുപോയി. ഗൾഫ് രാജ്യങ്ങൾക്ക് എണ്ണ വ്യാപാരം നടത്താൻ മറ്റ് സമുദ്ര വഴികളില്ലെന്നതാണ് വെല്ലുവിളി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...