ദുബായ് ഗ്ലോബൽ വില്ലേജിൽ തിരക്ക് വർധിക്കുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികൾ

അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം, വിനോദം, സാംസ്കാരികപരിപാടികൾ എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ആകാശത്ത് ഡ്രോൺ ഷോയും വെടിക്കെട്ടുകളും തെളിയും എല്ലാം സന്ദർശകരെ കാത്തിരിക്കയാണ്. ഹാപ്പിനസ് സ്ട്രീറ്റ്, ഫാൽക്കൺ, മെയിൻ സ്റ്റേജ് എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ഡിസ്പ്ലേ സ്ക്രീനിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച ഡ്രാഗൺ തടാകത്തിന്റെ നവീകരിച്ച രൂപവും ഒരുക്കിയിട്ടുണ്ട്. ആറ് ലേസർ ഷോകൾ, വിഷ്വൽ ഇഫക്റ്റുകൾ, ഫയർ, ആനിമേഷനുകൾ എന്നിവയാണ് പുതുക്കിയവയിൽ ഉൽപ്പെടുന്നത്.

‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ വിസ്മയലോകം) എന്നപ്രമേയത്തിൽ ഒരുക്കിയ ഈ സീസണിന്റെ കവാടങ്ങൾ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. 90 സംസ്കാരങ്ങളെ പ്രതിനിധീകരിച്ച് 30 രാജ്യങ്ങളുടെ പവലിയനുകളും സജ്‌ജമായിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ എല്ലാവർഷവും എത്താറുള്ള എല്ലാ രാജ്യങ്ങളും ഇക്കുറിയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പവലിയനുകൾ, ലോകോത്തര വിഭവങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ്, റൈഡുകൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവ കൂടാതെ നിരവധി പുതിയ ആകർഷണങ്ങളും ഈ സീസണിലുണ്ട്.

ഗ്ലോബൽ വില്ലേജിലെ പ്രവേശന നിരക്ക് 25 ദിർഹമാണ്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ലഭിക്കും. രണ്ട് തരത്തിലുളള ടിക്കറ്റുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരക്കിളവോടെയുളള വാല്യു ടിക്കറ്റും എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്ന എനി ഡേ ടിക്കറ്റും ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. കഴിഞ്ഞ വർഷങ്ങളിലെ പോലെ വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...