ഒഴിയാതെ ഇന്‍ഡിഗോ പ്രതിസന്ധി ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍, മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്രം

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും ബാംഗ്ലൂരില്‍ നിന്നുള്ള 121 സര്‍വീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്‌നൗ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയും പ്രതിസന്ധി ബാധിച്ചു.

തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയെടുത്തു. ഇന്‍ഡിഗോയുടെ ശൈത്യകാല വിമാന സര്‍വീസുകളില്‍ 5 ശതമാനം ഡിജിസിഎ വെട്ടി കുറച്ചു. ഈസ്ലോട്ടുകള്‍ മറ്റ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കും. പ്രതിസന്ധി തുടരുന്ന ഘട്ടത്തില്‍ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.

പുതിയ പൈലറ്റ് റോസ്റ്റര്‍ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ ഡിജിസിഎ വെട്ടിക്കുറച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആകരുതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. എല്ലാ കമ്പനികളുമായി ആലോചിച്ച ശേഷമാണ് ഡിജിസിഎ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. നിലവിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇന്‍ഡിഗോയ്ക്ക് ആണെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പാര്‍ലമെന്റില്‍ പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...