രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല സന്ദർശിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 21ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് ആണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. അന്ന് രാത്രി രാജ്ഭവനില്‍ താമസിക്കും. 22ന് രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലേക്കു പോകും. നിലയ്ക്കലില്‍നിന്നു റോഡ് മാര്‍ഗം പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനമായ ‘ഗൂർഖാ ഫോഴ്സി’ൽ ആയിരിക്കും സന്നിധാനത്തേക്ക് എത്തുന്നത്.

22ന് ഉച്ചയ്ക്ക് 12.20നും 1 മണിക്കും ഇടയിലാണ് ദര്‍ശനം നടത്തുക. തുടര്‍ന്ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണവും വിശ്രമവും. തുടർന്ന് മൂന്ന് മണിയോടെ പ്രത്യേക വാഹനത്തില്‍ രാഷ്ട്രപതി പമ്പയിലേക്കു മടങ്ങും. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്റ്റില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. അതേ ദിവസം സ്വകാര്യ ഹോട്ടലില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴവിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും. രാത്രി രാജ്ഭവനില്‍ തന്നെയാകും താമസിക്കുക. 23ന് രാവിലെ രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്റില്‍ രാഷ്ട്രപതി ശിവഗിരിയില്‍ എത്തും. ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ക്കലയില്‍നിന്നു പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പാലായിലേക്കു പോകും.

അന്ന് രാത്രി കോട്ടയം കുമരകത്തെ താജ് റിസോര്‍ട്ടിലാവും രാഷ്ട്രപതി താമസിക്കുക. 24ന് കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തി സെന്റ് തെരേസാസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് മുളവുകാട്, ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ ഉച്ചഭക്ഷണവും വിശ്രമവും. 4 മണിക്കു ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും. നേരത്തെ രാഷ്ട്രപതി ഭവനിൽനിന്ന് ശബരിമല സന്ദർശിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നുവെന്നും ഒക്ടോബറിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇന്ത്യ-പാക് സംഘർഷം കാരണം യാത്ര റദ്ദാക്കിയിരുന്നു.

റഷ്യൻ എണ്ണ വിവാദം; രാജ്യത്തിൻ്റെ തീരുമാനങ്ങൾ ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളെ മുൻനിർത്തി: ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, രാജ്യത്തിൻ്റെ ഊർജ്ജ തീരുമാനങ്ങൾ ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളെ മുൻനിർത്തിയാണെന്ന്...

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ്...

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് അമേരിക്ക, മോദിക്ക് ട്രംപിനെ ഭയമെന്ന് രാഹുൽ

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്....

ഹിജാബ് വിവാദം; സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ അധികൃതരെ രൂക്ഷമായി വിമർശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള...

ശബരിമലയിലെ സ്വര്‍ണ മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

ശബരിമലയിലെ സ്വര്‍ണ മോഷണ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍. എസ്‌ഐടിയാണ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ...

വി എസിന്റെ അച്യുതാനന്ദന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വിഎസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം തുടങ്ങി, ബഹ്‌റൈനില്‍ എത്തി

ഗള്‍ഫ് സന്ദര്‍ശനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും....

സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്നലെ പവന് 400 രൂപ വർധിച്ച് സർവ്വകാല നിരക്കിലെത്തിയ വിപണി ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 94,520 രൂപയിലാണ് ഇന്നും സ്വർണ...