കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണു, മൂന്നുപേർക്ക് പരിക്ക്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. പതിനാലാം വാർഡിന്റെ ഒരു ഭാഗം ആണ് തകർന്നത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധന തുടരുകയാണ്. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തി എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ മൂന്നുപേർക്കു പരിക്ക് പറ്റി എന്നാണ് വിവരം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിന്റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.

അതേസമയം, ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നു വീണതെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.

നേതൃത്വത്തിന്റെ അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

സിപിഎം നേതൃത്വത്തിന്റെ അവഗണനയിലും നിലപാടിലും പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറച്ചു നാളുകളായി സിപിഎം നേതൃത്വത്തിനോട് അധികം അടുപ്പമില്ലാതിരുന്ന ജി സുധാകരൻ എംവി ഗോവിന്ദന്റെ...

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. 88 അം​ഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. മാധ്യമ റിപ്പോർട്ടുകൾ...

റാഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് ട്രാഫിക് പിഴ

അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ട്രാഫിക് പിഴ ശിക്ഷ. 1000 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. റാഞ്ചിയിലെ സിറ്റി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം ധോണിയുടെ...

ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കിരീടാവകാശിയുടെ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന് ജാമ്യം

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90...

രമേഷ് പിഷാരടി പാലക്കാട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും എന്ന് സൂചനകൾ പുറത്തുവരുന്നു. നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടം ഉണ്ടാക്കിയ രാഷ്ട്രീയ നാണക്കേടിൽ...

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണ തീപിടുത്തം വിജയകരമായി അണച്ച് അധികൃതർ

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അധികൃതർ വിജയകരമായി അണച്ചു. അടിയന്തര രക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച...

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം; 186 ബാലിസ്റ്റിക് മിസൈലുകളും 755 ഡ്രോണുകളും തകർത്തതായി യുഎഇ

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരുമ്പോൾ ഇറാനിയൻ ആക്രമണങ്ങൾ അയൽ രാജ്യമായ യുഎഇയിലും തുടരുകയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം രാജ്യത്തേക്ക് വിക്ഷേപിച്ച 186 ബാലിസ്റ്റിക് മിസൈലുകളെ നേരിട്ടുവെന്നും ഇതിൽ 172 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും...