ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതരെ വധിച്ചെന്ന് പാക് സൈന്യം, ബന്ദികളെ മോചിപ്പിച്ചു

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് വിമതരും കൊല്ലപ്പെട്ടെന്നും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. നടപടികൾ അവസാനിപ്പിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.

ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) നടത്തിയ ആക്രമണത്തിൽ ഇരുപത്തിയൊന്ന് യാത്രക്കാരും നാല് അർദ്ധസൈനികരും കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ സേന സംഭവസ്ഥലത്തുണ്ടായിരുന്ന 33 കലാപകാരികളെയും വധിച്ചതായി സൈനിക വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 60 ബന്ദികളെ കൊന്നതായും സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ പേരെ വധിക്കുമെന്നും കലാപകാരികൾ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന വന്നത് . പാകിസ്ഥാൻ സുരക്ഷാ സേന, പോലീസ്, ചാര ഏജൻസിയായ ഐഎസ്‌ഐ എന്നിവയിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ബലൂച് തടവുകാരെ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു .

ചൊവ്വാഴ്ചയാണ്, ഒമ്പത് കോച്ചുകളിലായി 500 ഓളം യാത്രക്കാരുമായി പോയ ജാഫർ എക്സ്പ്രസ്, പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വെറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള പർവതപ്രദേശത്ത് വച്ച്, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുകയും, പാളം തെറ്റിക്കുകയും, തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.

ട്രെയിൻ ആക്രമണത്തെത്തുടർന്ന് കലാപകാരികൾക്കെതിരെ വ്യോമാക്രമണം ഉൾപ്പെടെയുള്ള ആക്രമണം ആരംഭിച്ചിരുന്നു. രക്ഷപ്പെടുത്തിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നും അവരെ കലാപകാരികൾ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ച കലാപകാരികൾ സ്ത്രീകളെയും കുട്ടികളെയും ഒരുമിച്ച് നിർത്തി സമീപത്ത് ഇരുത്താൻ നിർബന്ധിച്ചതായും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാക്കിയതായും ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. രക്ഷപ്പെടുത്തിയ യാത്രക്കാരെ അവരുടെ ജന്മനാടുകളിലേക്ക് അയച്ചു, പരിക്കേറ്റവരെ മാക് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഓപ്പറേഷൻ അവസാനിച്ചതോടെ 300-ലധികം ബന്ദികളെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...

കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ...