ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ മുസ്ലീങ്ങൾക്കെതിരല്ല: സിപിഎം

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം നേതാക്കൾ രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എ. വിജയരാഘവൻ്റെ പരാമർശത്തെ ന്യായീകരിച്ച് കേന്ദ്ര കമ്മിറ്റി അം​ഗം പി.കെ ശ്രീമതി. പാർട്ടി നിലപാടാണ് വിജയരാഘവൻ പറഞ്ഞതെന്ന് ശ്രീമതി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘വിജയരാഘവന്‍ അങ്ങിനെ തെറ്റായി പറഞ്ഞതായി തോന്നിയില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നു. കേരളത്തിലും വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. അത് ആരായാലും. ഹിന്ദു വര്‍ഗീയവാദികളായാലും മുസ്ലിം വര്‍ഗീയവാദികളായാലും അതിന് എതിരായ നിലപാടാണ് സി.പി.എം സ്വീകരിക്കുകയെന്നും ശ്രീമതി പറഞ്ഞു.

എ. വിജയരാഘവനെ പരോക്ഷമായി പിന്തുണച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയും രംഗത്തെത്തി. വയനാട്ടില്‍ ആദ്യം രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്കയും ജയിച്ചത് ലീഗിൻ്റെയും അവരെ പിന്തുണയ്ക്കുന്നവരുടേയും സഹായം കൊണ്ടാണെന്നും ഏത് സാഹചര്യത്തിലാണ് വിജയരാഘവൻ്റെ പ്രസ്താവനയെന്ന് അറിയില്ലെന്നും സുഭാഷിണി അലി പ്രതികരിച്ചു. “വിവാദ പരാമര്‍ശത്തിൻ്റെ വിശദാംശങ്ങള്‍ കൂടുതല്‍ അറിയാന്‍ അദ്ദേഹത്തോട് ചോദിക്കണം. മുസ്‌ലിം സംഘടനകളില്‍ പല വിഭാഗങ്ങളുണ്ട്. ജ്യേഷ്ഠനും അനുജനും രാഷ്ട്രീയത്തിൻ്റെ പേരില്‍ മിണ്ടാതെയും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുണ്ട്.” സുഭാഷിണി അലി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പാരാമര്‍ശങ്ങള്‍ മുസ്‌ലിങ്ങള്‍ക്കും ആര്‍.എസ്.എസിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഹിന്ദുക്കള്‍ക്കും എതിരല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മുസ്‌ലിം വര്‍ഗീയവാദത്തിൻ്റെ പ്രധാനികളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലിം വര്‍ഗീയവാദത്തിൻ്റെ പ്രധാനികളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നത് എന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു എ.വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ഹിന്ദു വര്‍ഗീയവാദത്തിൻ്റെ സുപ്രധാന കരുത്തായ ആര്‍.എസ്.എസ്. പോലെ മുസ്‌ലിം വര്‍ഗിയവാദത്തിന്റെ ഏറ്റവും പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും, ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായ എസ്.ഡി.പി.ഐയും നില്‍ക്കുകയാണ്. ഇവരുടെ സഖ്യകക്ഷിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെപോലെയാണ് യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേര്‍ത്ത് നിര്‍ത്തുന്നതിൻ്റെ പ്രത്യാഘാതങ്ങള്‍ വൈകാതെ തന്നെ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാനിൽ സാമ്പത്തിക ഞെരുക്കം; സ്‌കൂളുകളും കോളേജുകളും അടച്ചു, അവശ്യവസ്തുക്കള്‍ക്ക് തീവില

പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഷെഹബാസ് ഭരണകൂടം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം സാമ്പത്തിക ഞെരുക്കം ശക്തമായതോടെയാണ് പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ഹോര്‍മുസ് പ്രതിസന്ധി എണ്ണ വരവിനെ പൂര്‍ണ്ണമായി ബാധിച്ചു കഴിഞ്ഞു....

10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കലൂർ സ്റ്റേഡിയത്തിത്തിൽ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു...

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടി ബഹിഷ്കരിക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു

13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നാണ്...

“താൻ എത്തിയത് ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാൻ, കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ”: പ്രധാനമന്ത്രി നരേന്ദ്രമോദി

കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ ആണെന്നും കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി, പതിനായിരം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 11.30ഓടുകൂടിയാണ് മോദി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്....

നിയമസഭാ തെരഞ്ഞെടുപ്പ്; 50 പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ച് കേരള ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള നേതൃത്വം അൻപതോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചു. നിലവിലെ പട്ടികയിൽ ദേശീയ നേതൃത്വം കാര്യമായ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് സൂചന. വരാനിരിക്കുന്ന മാർച്ച് 12-ലെ...

ഗണേഷ് കുമാർ രാജിവെക്കില്ല; കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി, മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങിയതോടെ കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി ഗണേഷ് കുമാർ. തുടർന്ന് മുഖ്യമന്ത്രിയെ കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി...