ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ നാളെ മുതൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി. ഡി​സം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 12 വ​രെ​യാ​ണ്​ നൈ​റ്റ്​ സ​ഫാ​രി​ക്ക്​ അ​വ​സ​രം ഒരുക്കിയിരിക്കുന്നത്. ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യ​തോ​ടെയാണ്‌ രാ​ത്രി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടിയത്. വൈ​കീ​ട്ട്​ ആ​റു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ്​ രാ​ത്രി സ​ഫാ​രി​ക്ക്​ അ​വ​സ​രം. ഡി​സം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 12 പ​രി​മി​ത​കാ​ല​ത്തേ​ക്ക്​ മാ​ത്ര​മാ​ണ്​ രാ​ത്രി സ​ഫാ​രി അ​നു​വ​ദി​ക്കു​ക.

വൈ​ൽ​ഡ്​ ലൈ​ഫ്​ ഗൈ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട്​ നൈ​റ്റ്​ സ​ഫാ​രി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ക. സിം​ഹ​ങ്ങ​ൾ, ഹി​പ്പോ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പാ​ർ​ക്കി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്ന​ത്​ രാ​ത്രി​യി​ലാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ സ്വ​ഭാ​വം നി​രീ​ക്ഷി​ക്കാ​നും ആ​സ്വ​ദി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ രാ​ത്രി സ​ഫാ​രി​ക്ക്​ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. രാ​ത്രി സ​ഫാ​രി​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ഡി​സം​ബ​ർ 11 മു​ത​ൽ സ​ഫാ​രി പാ​ർ​ക്കി​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

90ല​ധി​കം ജീ​വി​വ​ർ​ഗ​ങ്ങ​ളു​ടെ രാ​ത്രി​യി​ലെ കാ​ഴ്ച​ക​ൾ പ​ക​ർ​ത്താ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണ്​ രാ​ത്രി സ​ഫാ​രി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. മൃ​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത്​ ഇ​ട​പ​ഴ​കാ​നു​ള്ള അ​വ​സ​ര​വും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ക്കു​മെ​ന്ന് പാ​ർ​ക്ക്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ആ​​ഫ്രി​ക്ക​ൻ ഫ​യ​ർ ഷോ, ​നി​യോ പ്ര​ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളും സ​ഫാ​രി പാ​ർ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്നു​ണ്ട്. ദു​ബൈ​യി​ൽ ടൂ​റി​സ്റ്റ്​ സീ​സ​ണി​ന്‍റെ തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ്​ കൂ​ടു​ത​ൽ പേ​രെ പാ​ർ​ക്കി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നാ​യി രാ​ത്രി സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. "ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മതേതരത്വത്തിൻ്റെയും...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം, രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി സർക്കാർ വ്യാഴാഴ്ച മുതൽ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.നാളെ നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കും. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും....

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ...

കൂടല്ലൂരിന്റെ കഥാകാരന് യാത്രാമൊഴി ചൊല്ലി കേരളം

കൂടല്ലൂരിന്റെ കഥാകാരന് എഴുത്തിന്റെ പെരുന്തച്ചന് യാത്രാമൊഴി. മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിയോടെ പൂര്‍ത്തിയായി. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അഞ്ച് മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. ആരാധകരും...

ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്, ദൂരക്കാഴ്ച കുറയുന്നു

കനത്ത മൂടൽമഞ്ഞ് ഡൽഹിയെ മൂടിയതോടെ ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ നിരവധി പ്രദേസങ്ങളിൽ യാത്രാതടസ്സവും നേരിടുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളവും മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്. നിലവിൽ മൂടൽമഞ്ഞ് കാരണം...

ഇന്ന് മണ്ഡലപൂജ, ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

41ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമായി ഇന്ന് മണ്ഡലപൂജ നടക്കും. ഇന്ന് 12നും 12.30നും ഇടയിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മണ്ഡല പൂജ നടക്കും. രാത്രി 11 മണിക്ക്...

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ, കൂടലൂരിന്റെ കഥാകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം....