ഗുകേഷ് ലോക ചെസ് ചാമ്പ്യൻ, ഏറ്റവും പ്രായം കുറഞ്ഞ താരം

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഗുകേഷ്. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്.

നേരത്തെ ആവേശം അവസാനറൗണ്ടുവരെ നീണ്ട കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവായാണ് ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടുന്ന, കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന പ്രായംകുറഞ്ഞ താരമായി ഗുകേഷ് മാറിയിരുന്നു. ഏഴാം വയസ്സില്‍ കരുനീക്കംതുടങ്ങിയ ഗുകേഷ് ലോകറാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളിയാണ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായിരുന്നു ഗുകേഷ്.

വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ ദേശമായ ചെന്നൈയില്‍നിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി(വാക)യുടെ സന്തതിയാണ്. 2020 മുതല്‍ ഇവിടെ പരിശീലിക്കുന്നു. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയ സ്‌കൂളില്‍ പഠിക്കവേ ഏഴാം വയസ്സില്‍ ചെസ് കളി തുടങ്ങി. 12 വയസ്സും ഏഴുമാസവും 17 ദിവസവുമായപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തി. 2750 എലോ റേറ്റിങ് നേടുന്ന പ്രായംകുറഞ്ഞയാളും കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ പ്രായംകുറഞ്ഞ താരവുമായി. ഈ വിജയത്തിലൂടെ, 40 വര്‍ഷം പഴക്കമുള്ള ഗാരി കാസ്പറോവിന്റെ റെക്കോഡും ഗുകേഷ് മറികടന്നു.

2015-ല്‍ അണ്ടര്‍-9 ഏഷ്യന്‍ സ്‌കൂള്‍ ചെസ് വിജയം നേടിയ ഗുകേഷ് 2018-ല്‍ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ് വിജയം. (അണ്ടര്‍-12) നേടി. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം. 2019-ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചു. 2021-ല്‍ ജൂലിയസ് ബെയര്‍ ചലഞ്ചേഴ്സ് വിജയം. 2022 ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം ബോര്‍ഡില്‍ സ്വര്‍ണമെഡല്‍, 2700 എലോ റേറ്റിങ് മറികടന്നു, ലോകചാമ്പ്യനായശേഷം മാഗ്‌നസ് കാള്‍സണെ തോല്‍പ്പിക്കുന്ന പ്രായംകുറഞ്ഞ താരമായി. 2023-ല്‍ 2750 എലോ റേറ്റിങ് പോയിന്റ് മറികടന്നു, വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഫിഡേ റേറ്റിങ്ങില്‍ മുന്നിലുള്ള ഇന്ത്യക്കാരനായി. കാന്‍ഡിഡേറ്റ്സ് ചെസ്സിന് യോഗ്യത നേടി. ഒപ്പം ഏഷ്യന്‍ ചെസ് ഫെഡറേഷന്‍ വര്‍ഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഒടുവില്‍ ലോകചാമ്പ്യനും.

റിപ്പബ്ലിക് ദിനത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന റിപ്പബ്ലിക്...

വി എസിന്റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുന്ന സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. ഗവർണറായി എത്തുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന്...

കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു, ഉത്തരവ് ഒരാഴ്ചയ്ക്കകമെന്ന് മന്ത്രി വി ശിവൻകുട്ടി

കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും വിലക്കാണ് പിൻവലിച്ചത്. ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ...

ആതിര കൊലകേസിൽ പ്രതിയെ തിരിച്ചറിഞ്ഞു; കൊല്ലം സ്വദേശി ജോണ്‍സന്‍ എന്ന് പോലീസ്

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. കൊല നടത്തിയത് ജോണ്‍സന്‍ തന്നെയെന്നു പൊലീസ് വ്യക്തമാക്കി. ഇയാളുടെ സ്വന്തം...

ജൽഗാവ് ട്രെയിൻ അപകടത്തിൽ മരണ സംഖ്യ 13 ആയി

മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ബുധനാഴ്ചയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. തീപിടിത്തത്തിൽ പരിഭ്രാന്തരായ പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി, തൊട്ടടുത്ത ട്രാക്കിൽ എതിർദിശയിൽ നിന്ന് വന്ന കർണാടക...

ആന എഴുന്നള്ളത്ത്; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍

ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുപത്തിയ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയെ സമീപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് എതിരായ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന്...

മണിപ്പുരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു‌ പിൻവലിച്ചു

മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ...

ട്രെയിൻ ഇടിച്ച് 12 യാത്രക്കാർ മരിച്ചു, നിരവധി പേർക്ക് ​ഗുരുതര പരിക്ക്

മഹാരാഷ്ട്രയിലെ ജൽഗാവിൽ തീപിടുത്തം ഭയന്ന് പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് ചാടിയ 12 യാത്രക്കാർ കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ച് മരിച്ചു. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ...