സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. കടുത്ത പനിയെ തുടർന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

1952 ആഗസ്റ്റ് 12 ന് ചെന്നൈയിൽ ജനിച്ച യെച്ചൂരി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടത് സ്വരമായി ജനങ്ങൾക്കിടയിലേയ്ക്കെത്തി. സഖ്യ രാഷ്ട്രീയത്തോടുള്ള തന്ത്രപരമായ സമീപനത്തിനും മാർക്സിസത്തിൻ്റെ തത്വങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നിലപാടുകൾക്കൊണ്ട് യെച്ചൂരി അടയാളപ്പെടുത്തി.

1974ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്നതോടെയാണ് യെച്ചൂരിയുടെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. മൂന്ന് തവണ ജെഎൻയു സ്റ്റുഡൻ്റ്‌സ് യൂണിയൻ പ്രസിഡൻ്റും പിന്നീട് എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റുമായി അദ്ദേഹം വളരെ വേഗം ഉയർന്നു. 1984-ൽ സി.പി.ഐ.എമ്മിൻ്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സ്ഥിരം ക്ഷണിതാവായി. 1992 ആയപ്പോഴേക്കും അദ്ദേഹം പോളിറ്റ് ബ്യൂറോയിൽ അംഗമായിരുന്നു, മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ആ സ്ഥാനം വഹിച്ചു.

2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭാംഗമായി യെച്ചൂരി സേവനമനുഷ്ഠിച്ചു. പ്രകാശ് കാരാട്ടിൻ്റെ പിൻഗാമിയായി 2015-ൽ സി.പി.ഐ.എമ്മിൻ്റെ ജനറൽ സെക്രട്ടറിയായി. 2018-ലും 2022-ലും രണ്ട് തവണ ആ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പിൽ, ഉപതിരഞ്ഞെടുപ്പ് ഫലം സ്വാഭാവികം: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയെന്ന് തെളിഞ്ഞുവെന്നും മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു."ബിജെപിയെ പാലക്കാട്...

മഹാരാഷ്ട്രയിൽ എൻഡിഎയുടെ തകർപ്പൻ വിജയം

ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും. ഏറ്റവും പുതിയ ഫലങ്ങൾ കാണിക്കുന്നത് മഹായുതി...

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന്...

മഹാരാഷ്ട്രയിൽ വൻ ലീഡുമായി എൻ ഡി എ സഖ്യം

288 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോൾ ഭരണകക്ഷിയായ മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകളിൽ ഭൂരിപക്ഷം നേടാൻ വേണ്ട 145 സീറ്റുകൾ മറികടന്നു. ബിജെപിയും മുഖ്യമന്ത്രി...

മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിന്: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു, മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽ.ഡി.എഫിനെ തിരിച്ചടിച്ചെന്നും പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കത്ത...

മണിപ്പൂരിൽ വീണ്ടും അക്രമം, 20,000 അർദ്ധസൈനികരെ കൂടി അയച്ച് കേന്ദ്രം

മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം 20 കമ്പനി അർദ്ധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 50 കമ്പനി സേനയെ മണിപ്പൂരിലേക്ക് അയച്ചിരുന്നു....

കെ.സുരേന്ദ്രൻ രാജി വെക്കാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ല: സന്ദീപ് വാര്യർ

ബി.ജെ.പിയിക്കെതിരെ രൂക്ഷവിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട നേതാവ് സന്ദീപ് വാര്യർ. "പാൽ സൊസെെറ്റിയിലും, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും ലോകസഭയിലും തിരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാറും അല്ലെങ്കിൽ ഭാര്യയും മാത്രമാണ് സ്ഥാനാർത്ഥി" സന്ദീപ് വാര്യർ വിമർശിച്ചു. കെ.സുരേന്ദ്രൻ...

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ, ചേലക്കരയിൽ ചേലായി പ്രദീപ്

വയനാട്ടിൽ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് 3 ലക്ഷവും കടന്ന് കുതിക്കുകയാണ്. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ 316627 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര...