ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു.15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്. വൈകിട്ട് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.

ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. കഴി‌ഞ്ഞ ദിവസം നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൻ ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെൻസൻ്റെ ജീവനെടുത്തത്. ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപമാണ് അപകടം ഉണ്ടായത്. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.

ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാൽ ശ്രുതിയുടെയും കേരളത്തിന്റെയാകെയും പ്രാർത്ഥനകൾ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങി.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....