ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. പി.എ ശിവകുമാറും കേസിലെ പ്രതിയാണ്.
ഇന്നലെ രാത്രിയോടെ സൂരജ് ഈ ജെഡിഎസ് പ്രവർത്തകനെതിരെ വീണ്ടും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. സൂരജ് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.