ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

ട്രാഫിക് സിഗ്‌നലിൽ ഇടിച്ച കല്ലട ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ‌ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

അപകടത്തിന് പിന്നാലെ ബസിന്റെ ‍ഡ്രൈവർ പരുക്കുകളോടെ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാർ രക്ഷപ്രവർത്തനം നടത്തുന്നതിനിടെയാണ് ഡ്രൈവർ രക്ഷപ്പെട്ടത്. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. 42 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...