പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട് കൊല്ലങ്കോട് ഇന്ന് രാവിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ആന്തരിക രക്തസ്രാവമെന്നാണ് നിഗമനം. ആന്തരിക രക്തസ്രാവമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയതിന് ശേഷം പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കിയിരുന്നു. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. എന്നാൽ പുലി അവശനായതിനാൽ വീണ്ടും വെടി വെക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് പാലക്കാട് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്വാ ഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ മാവിൻതോപ്പിലാണ് പുലി കുടുങ്ങിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രാവിലെയാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ നാട്ടുകാരെല്ലാം ഒത്തുകൂടി വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ജനവാസമേഖലയിൽ പുലി ഇറങ്ങിയത് നാട്ടുകാരെ ഏറെ പരിഭ്രാന്ത്രിയാഴ്ത്തി. പ്രദേശത്ത് രാത്രി എത്തിയ പുലി ഒരു പറമ്പിൽ നിന്ന് കമ്പിവേലി മറികടക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെ കുടുങ്ങിയെന്നാണ് കരുതപ്പെടുന്നത്.

പുലിയെ എങ്ങനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന കാര്യം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഒടുവിൽ മയക്കുവെടി വെക്കാമെന്ന തീരുമാനം എടുക്കുകയായിരുന്നു. പുലി രക്ഷപ്പെട്ടാൽ ജനവാസമേഖലയിലേക്ക് പ്രവേശിക്കുമെന്ന് ആശങ്കയും നിലനിന്നിരുന്നു. ആദ്യം പുലിയെ വല ഉപയോഗിച്ച് പിടികൂടാമെന്നായിരുന്നു തീരുമാനം. എന്നാൽ ഇത് അപകടകരമാണെന്ന് മനസ്സിലാക്കിയപ്പോൾ മയക്കുവെടി വെക്കാൻ തീരുമാനിച്ചു. അടുത്തു നിന്നാണ് ഒരു റൌണ്ട് മയക്കുവെടി വെച്ചത്. പത്തുമിനുട്ടിനകം മയങ്ങിയ പുലിയ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു. കൂട്ടിലേക്ക് മാറ്റിയ പുലിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്. കൊല്ലങ്കോടിന് അടുത്ത് നെന്മേനിക്ക് സമീപമാണ് വാഴപ്പുഴ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഇതാദ്യമായല്ല പുലിയെ കാണുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...