മൺസൂൺ നേരത്തെ എത്തും, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയാക്കാമെന്ന് സൂചന നൽകി കാലാവസ്ഥാ കേന്ദ്രം. മെയ് 31ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കാലവര്‍ഷത്തിന്‍റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും ഏറെയാണ്. മെയ് 23ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മെയ് 23 ന് ശേഷം ഇത് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിന് വടക്കുമായി എത്തി ശക്തിപ്പെടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെ എങ്കിൽ നിശ്ചയിച്ച സമയത്തിന് മൂന്ന് ദിവസം മുൻപാണ് മൺസൂൺ രാജ്യത്ത് പ്രവേശിക്കുക. ന്യൂനമർദ്ദം കേരളത്തിൻ്റെ കാലാവസ്ഥയേയും കടൽത്തീരത്തേയും സാരമായി ബാധിക്കും.

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 മുതൽ ആംരംഭിയ്ക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മെയ് 27 നും ജൂൺ 4 നും ഇടയിൽ മൺസൂൺ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ചുഴലിക്കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ മുൻകൂട്ടി പ്രവചിച്ച സമയത്തിന് മുൻപ് തന്നെ മൺസൂൺ രാജ്യത്തേക്ക് പ്രവേശിക്കും. അതുപോലെ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ദക്ഷിണ ആൻഡമാൻ കടലിനുമൊപ്പം നിക്കോബാർ ദ്വീപുകളിലേക്കും മൺസൂൺ ഇതിനോടകംതന്നെ പ്രവേശിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

ചുഴലിക്കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ മുൻകൂട്ടി പ്രവചിച്ച സമയത്തിന് മുൻപ് തന്നെ മൺസൂൺ രാജ്യത്തേക്ക് പ്രവേശിക്കും. ഇപ്പോള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപകമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വടക്കൻ കേരളത്തിന്‍റെ മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയും മിന്നലും കാറ്റുമോടുകൂടിയ മഴഅനുഭവപ്പെടും.

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു, ആളപായമില്ല

ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ...

സമയപരിധി കഴിയുന്നു; ഇറാൻ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഡോണൾഡ്‌ ട്രംപ്

യുഎസ് മുൻപോട്ട് വെച്ച നിബന്ധനകളിൽ ഇറാൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. സമയം അതിവേഗം കടന്ന് പോവുകയാണെന്ന് ഇറാന്...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല

കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളും സുരക്ഷാ ആശങ്കകളും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന...