അഭിലാഷ് ജി പിള്ളയുടെ “കാട് തീണ്ടുന്ന കൗമാരം” പുസ്തകം പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരൻ അഭിലാഷ് ജി പിള്ളയുടെ “കാട് തീണ്ടുന്ന കൗമാരം” (കഥകൾ) പ്രകാശനം ചെയ്തു. ഫെബ്രുവരി 10 നു തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം അധ്യക്ഷയും സനാതന ധർമ്മ പ്രചാരകമായുമായ ഡോ ലക്ഷ്മി ശങ്കർ ആദ്യപ്രതി ശ്രീമതി പൂങ്കുന്നം ലക്ഷമി മാമിക്ക് നൽകി പ്രകാശന ചടങ്ങ് നിർവ്വഹിച്ചു. മലയാള ഭാഷ ഗവേഷണകേന്ദ്രം സെക്രട്ടറി ഡോ ജോയ് പോൾ അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങിന് ഒപ്പം കഥാകൃത്തും പുസ്തകത്തിലൂടെ സമൂഹത്തിന്റെ മുന്നിൽ വെയ്ക്കുന്ന ആശങ്കകൾ അടിസ്ഥാനമാക്കി “ആദ്ധ്യാത്മിക ജീവിതത്തിന്റെ അപചയവും കുട്ടികളിലെ സ്വാധീനവും” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ലൈബ്രെറിയൻ ശ്രീ സുദേവൻ കൽപ്പറ്റ പുസ്‌തകത്തെ പരിചയപ്പെടുത്തി. റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി അസ്സോസിയേറ്റ് പ്രൊഫസ്സർ ശ്രീ കൃഷ്ണകുമാർ രാമനാഥൻ സെമിനാര് നയിച്ചു. നാടകകൃത്തും എഴുത്തുകാരനുമായ ശ്രീ ഐ ഡി രഞ്ജിത്, പൊതുപ്രവർത്തകനും കലാ സാഹിത്യകാരനുമായ ശ്രീ കൃഷ്ണനുണ്ണി, എ ടി എം എ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ സി കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീ സജിനി അഭിലാഷ് സ്വാഗതവും ശ്രീ കൃഷ്ണകുമാർ രാമനാഥൻ കൃതജ്ഞതയും രേഖപ്പെടുത്തി.

അഭിലാഷിന്റെ മൂന്നാമത്തെ പുസ്തകമാണ് കാട് തീണ്ടുന്ന കൗമാരം. ആദ്ധ്യാത്മിക ജീവിത പശ്‌ചാത്തലവും സംസ്കാരവും നാം അറിയാതെ നമ്മിൽ നല്കിവന്നിരുന്ന അച്ചടക്കവും ശുദ്ധീകരണവും ചിന്തനീയമാകുന്ന, കാവുകളും ക്ഷേത്ര സംസ്കാരങ്ങളും അവഗണിച്ചു മുന്നോട്ടു പോകുന്ന ജനത നേരിടേണ്ടി വരുന്ന സാമൂഹികമായ മൂല്യച്യുതികൾ എല്ലാം വരച്ചുകാട്ടുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്ധ്യാത്മിക സാംസ്കാരിക മേഖലയിലെ സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ തന്റെ ജീവിതാനുഭവങ്ങൾ കഥകളായി പുനരാവിഷ്കരിക്കുമ്പോൾ ഒരു ജനതയെ അതിലൂടെ കാവുകളിലേക്ക് നയിക്കാനാകും, അകലം കൂടുന്ന നമ്മുടെ ശ്രേഷ്ഠ പൈതൃകത്തിനോട് ചേർത്ത് നിർത്താനാകും എന്ന് കഥാകൃത്തിന്റെ പ്രതീക്ഷകളാണ് പുസ്തകത്തിനൊപ്പം സമൂഹത്തിലേക്ക് നൽകുന്നത് എന്നും അഭിലാഷ് ജി പിള്ള പറഞ്ഞു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...