വന്യസൗന്ദര്യവുമായി ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയൻ

ദുബായ് ഗ്ലോബൽ വില്ലേജിലെ ആഫ്രിക്കൻ പവലിയൻ സന്ദർശകരെ ഏറെ ആകർഷിക്കുന്ന പവലിയൻ ആണ് . കരകൗശലവസ്തുക്കൾക്കും തുകൽ ഉത്പന്നങ്ങൾക്കും എല്ലാം പണ്ടേ പ്രശസ്തമാണ് ആഫ്രിക്ക. ഗ്ലോബൽ വില്ലേജിലെ ഈ ആഫ്രിക്കൻ പവിവിയനിൽ എത്തിയാൽ ഏതോ ആഫ്രിക്കാൻ രാജ്യത്തു എത്തിയ പ്രതീതിയാണ്. വ്യത്യസ്ത ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് അനവധി സ്റ്റാളുകൾ ഇവിടെ ഉണ്ട്. കരകൗശലവസ്തുക്കളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മനോഹരമാണ് ഓരോ വസ്തുക്കളും. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാരമ്പരാഗതവസ്ത്രങ്ങള്‍, മൃഗവേട്ടക്കായി ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, മാസ്‌കുകള്‍ എല്ലാം ഈ സ്റ്റാളുകളിൽ ഉണ്ട്. ഒറിജിനൽ ലെതർ ചെരിപ്പുകൾ ബാഗുകൾ , പഴ്സുകൾ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെയുണ്ട്. മുറികൾ അലങ്കരിക്കുന്ന ശിൽപങ്ങൾ, മുതൽ ചണം ഉപയോഗിച്ചു കൈകൊണ്ടു നിർമിച്ച ബാഗുകൾ, തടിയിലും തുണിയിലും നിർമിച്ച ഹാൻഡ് ബാഗുകൾ എന്നിവയും ഇവിടെ കാണാം.മൃഗങ്ങളുടെ കൊമ്പുകള്‍, മരങ്ങള്‍, തുടങ്ങിയ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വിവിധ വസ്തുക്കളും വീട്ടുപകരണങ്ങളും കളിപ്പാട്ടങ്ങളും ആഫ്രിക്കന്‍ പവലിയനില്‍ മാത്രമുള്ള ഒരു കാഴ്ചയാണ്. തടിയിൽ തീർത്ത വിവിധ തരത്തിലുള്ള പാത്രങ്ങൾ,സ്പൂണുകൾ, തവികൾ ഉൾപ്പെടെ മൃഗങ്ങളുയുടെ വലിയ രൂപങ്ങൾ വരെ ഇവിടെ വില്പനക്കായി എത്തിച്ചിട്ടുണ്ട്.

ആഫ്രിക്കയിൽ നിന്നുള്ള ഒറിജിനൽ ഷിയാ ബട്ടർ ലോക പ്രശസ്തമാണല്ലോ. ഒട്ടും മായം ചേർക്കാത്ത സൗന്ദര്യ വസ്തുക്കൾആണ് ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. ഫേസ് വാഷ് മുതൽ ചർമ്മത്തിന് നിറം ഊട്ടുന്ന വിവിധ ലേപനവസ്തുക്കളും, ആഫ്രിക്കയിൽ തന്നെ ഉത്‌പാദിപ്പിക്കുന്ന നാടൻ പെർഫ്യൂമുകളും സുഗന്ധ എണ്ണകളും എല്ലാം വാങ്ങാൻ ആഫ്രിക്കൻ പവലിയൻ ചോദിച്ചെത്തുന്നവരും കുറവല്ല. വിസ്വാസം നേടാൻ കൈകളിൽ തങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അപ്പോൾ തന്നെ പ്രകടമാവുന്ന മാറ്റങ്ങളും അവർ കാണിച്ചുതരും. ഷിയാ ബട്ടറം തേനും കാപ്പിപ്പൊടിയും മറ്റും ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. സെനഗളിൽ നിന്നും സുഡാനിൽ നിന്നുമാണ് ഇത്തരം ചർമ്മസംരക്ഷണവസ്തുക്കൾ ഏറെ എത്തുന്നത്. പ്രകൃതി വിഭവങ്ങളില്‍ നിന്നു മാത്രമാണ് തങ്ങൾ സൗന്ദര്യവര്‍ധക ലേപനങ്ങളും സോപ്പുകളും രാസവസ്തുക്കൾ ഒന്നും ചേർക്കാതെ വീടുകളിൽ നിര്‍മ്മിക്കുന്നതെന്നും ഇവർ പറയുന്നു. വിവിധ തരം കുന്തിരിക്കവും ഊദും എല്ലാം ഇവിടെ ലഭ്യമാണ് . അതിന്റെ ഔഷധഗുണങ്ങളും ബോധ്യപ്പെടുത്തിയാണ് വ്യാപാരം നടക്കുന്നത്. സുഡാനിൽ നിന്നുള്ള മായം ചേർക്കാത്ത ഊദാണ് അവയെല്ലാം എന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഗ്ലോബൽ വില്ലേജിൽ 13 ആഫ്രിക്കൻ രാജ്യങ്ങളാണ് പരമ്പരാഗത വിഭവങ്ങളുമായി എത്തിയത്. ഘാന, ഇത്യോപ്യ,സെനഗൽ, സുഡാൻ, ടാൻസനിയ, തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങലും തനത് ഉത്പന്നങ്ങളുമായി എത്തിയിട്ടുണ്ട്.

ഒരുവട്ടമെങ്കിലും ഈ ഗ്ലോബൽ വില്ലേജിലെ ഈ ആഫ്രിക്കൻ പവലിയനിൽ എത്തിയാൽ ഏതൊരു സന്ദര്ശകനും വീണ്ടും ഇവിടെ എത്തുമെന്നുറപ്പാണ്.ഗ്ലോബൽ വിളേജിൽ എത്തന്നവർ തീർച്ചയായതും സന്ദർശിക്കുന്ന പവലിയൻ കൂടിയാണ് ആണ് ആഫിക്കൻ പവലിയൻ. പാട്ടും ഡാൻസും എല്ലാം ചേർന്ന് എല്ലാം ഇവിടെ സാദാ സജ്ജീവമാണ്.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...