അപ്പോളോ ക്ലിനിക്കിൽ ‘പ്രൊ ഹെൽത്ത്’ ആരംഭിച്ചു

പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖയായ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ ദുബൈയിലെ ശാഖയായ അപ്പോളോ ക്‌ളിനിക്കിൽ ‘പ്രോ ഹെല്‍ത്ത്’ പ്രോഗ്രാം ആരംഭിച്ചു. ഓരോ വ്യക്തിയുടെയും ആരോഗ്യ അപകട സാധ്യത വിലയിരുത്തല്‍ (പിഎച്ച്ആര്‍എ) ഉള്‍ക്കൊള്ളുന്ന നിര്‍മിത ബുദ്ധി വഴി പ്രവര്‍ത്തിക്കുന്ന പ്രോ ഹെല്‍ത്ത് ദുബായിലെ ആദ്യ സമഗ്ര മാനേജ്‌മെന്റ് പ്രോഗ്രാമാണെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സംഗീത റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അപ്പോളോ വർഷങ്ങളായി നടത്തിയ 20 ദശലക്ഷത്തിലധികം ആരോഗ്യ പരിശോധനകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ലക്ഷ്യമിട്ട് പ്രത്യേകമായി തയാറാക്കിയതാണ് ‘പ്രോ ഹെല്‍ത്ത്’ പ്രോഗ്രാം. ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ ലോകത്തിലെ ഏറ്റവും ശക്തമായ ആരോഗ്യ മാനേജ്‌മെന്റ് പ്രോഗ്രാമായാണ് ഇത് ദുബായില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഡോ. സംഗീത റെഡ്ഡി വ്യക്തമാക്കി. സാംക്രമികമല്ലാത്ത (എന്‍സിഡി) രോഗങ്ങളാലുള്ള 80% മരണങ്ങളും തടയാന്‍ കഴിയുന്നതാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍, അത്തരം മരണങ്ങള്‍ ഇല്ലാതാക്കാന്‍ അപ്പോളോ പ്രോ ഹെല്‍ത്ത് പ്രോഗ്രാം സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

അപ്പോളോയുടെ പ്രോ ഹെല്‍ത്ത് ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്നും, ജീവിത ശൈലി മെച്ചപ്പെടുത്താന്‍ സമൂഹങ്ങളെ ഈ പ്രോഗ്രാം സഹായിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ആരോഗ്യപൂര്‍ണമായ സന്തുഷ്ട ജീവിതത്തിന് അപ്പോളോ പ്രോ ഹെല്‍ത്ത് സമഗ്രമായ സഹായക ഘടകമാണെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപക ചെയര്‍മാന്‍ ഫൈസല്‍ കോട്ടികൊള്ളോന്‍ അഭിപ്രായപ്പെട്ടു. ദുബായ് പൊലീസിലെ സീനിയര്‍ ഓഫീസര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഫലാസി, അപ്പോളോ ദുബായ് ക്‌ളിനിക് ജനറല്‍ മാനേജര്‍ മുബീന്‍ വീട്ടില്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...