മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് മോഹൻ യാദവ്ഡി സംബർ 13 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ചയാണ് ബിജെപി നേതൃത്വം മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെയും, പാർട്ടി നേതാക്കളായ ജഗദീഷ് ദേവദയും രാജേന്ദ്ര ശുക്ലയും സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തത്. സംസ്ഥാന നിയമസഭയുടെ അടുത്ത സ്പീക്കറായി മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പേരും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് യാദവ്, സ്ഥാനമൊഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കണ്ട് അനുഗ്രഹം തേടി.

മദ്ധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഉജ്ജയിൻ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻ യാദവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായണിനെതിരെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യാദവ് വിജയിക്കുന്നത്. 95,699 വോട്ടുകൾ നേടിയ അദ്ദേഹം തുടർച്ചയായ മൂന്നാം തവണയും എംഎൽഎഎ ആയി. മധ്യപ്രദേശിലെ മാൾവ നോർത്ത് മേഖലയുടെ ഭാഗമായ ഉജ്ജയിൻ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഉജ്ജയിൻ സൗത്ത് മണ്ഡലം 2003 മുതൽ ബിജെപിയുടെ ശക്തികേന്ദ്രം കൂടിയാണ്. 2013-ൽ എംഎൽഎയായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം, 2020 ൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. ഇതോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ യാദവിന്റെ സ്വാധീനം കൂടുതൽ ശക്തമായി. 1965 മാർച്ച് 25ന് മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് മോഹൻ യാദവ് ജനിക്കുന്നത്. വർഷങ്ങളായി ബിജെപി പ്രവർത്തകനാണ് അദ്ദേഹം. രാഷ്ട്രീയ ജീവിതം കൂടാതെ, അദ്ദേഹം ഒരു വ്യവസായി കൂടിയാണ്

നവംബർ 17ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, 230 അംഗ നിയമസഭയിൽ 163 സീറ്റുകൾ നേടി ബിജെപി മദ്ധ്യപ്രദേശിൽ അധികാരം നിലനിർത്തിയപ്പോൾ കോൺഗ്രസ് 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.
ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വൻ വിജയമാണ് ബിജെപി നേടിയത്. തെലങ്കാനയിലെ വിജയത്തോടെ ആശ്വാസം നേടിയ കോൺഗ്രസിനെ അമ്പരപ്പിച്ച ഫലമായിരുന്നു ഇത്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിൽ 167ലും രാജസ്ഥാനിലെ 199 സീറ്റുകളിൽ 116ലും ഛത്തീസ്ഗഡിലെ 90 സീറ്റുകളിൽ 55ലും ബിജെപി ഭൂരിപക്ഷം നേടി.

കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പാലക്കാട് താലൂക്കിൽ അവധി

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഇന്നാണ് ഒന്നാം തേരുത്സവം. നാളെ...

നടൻ മിഥുന്‍ രമേശ്‌ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡർ

യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. നടൻ, ജനപ്രിയ ആർജെ, അവതാരകന്‍ തുടങ്ങിയ മേഖലകളില്‍ ഏറെ ജനപ്രിയനായ മിഥുന്‍...

ആത്മകഥാ വിവാദം, ഗൂഡാലോചന കണ്ടെത്തണം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെ തള്ളി ഇപി ജയരാജൻ രംഗത്ത്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും ജയരജൻ വ്യക്തമാക്കുന്നു. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക...

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോ​ഗിച്ച് സർക്കാർ

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ. സുദർശൻ്റെ നേതൃത്വത്തിലുള്ള എട്ട് അം​ഗ സം​ഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ്...

2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ല: എടപ്പാടി പളനിസ്വാമി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഇതോടെ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി 2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിനായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. നേരത്തെ...

വിധിയെഴുതി വയനാടും ചേലക്കരയും

ജനവിധിയെഴുതി വയനാടും ചേലക്കരയും. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. ചേലക്കര മണ്ഡലത്തിൽ 6-ഉം വയനാട്ടിൽ 16-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്....

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണമികവും പ്രശംസനീയം: തമിഴ് നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി- ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ...

അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകും, സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ: ഹുമ ഖുറേഷി

നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം" എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിച്ചു. തന്റെ ആദ്യ നോവലായ...