വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിത്വം അവസാനിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആഘോഷപൂർവം സ്വീകരണം നൽകി നാല് ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നുമാണ് നടപടി ക്രമങ്ങൾ വൈകിയത്.

ഒക്ടോബർ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെൻഹുവ 15നെ ഊഷ്‌മളമായി വരവേറ്റത്. പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിഴിഞ്ഞത്തേക്ക് കപ്പൽ അടുപ്പിച്ചത്. തിങ്കളാഴ്ച മുതൽ കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കടൽ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിൻ ഇറക്കുന്നത് വൈകുന്നത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കപ്പലിലെ ജീവനക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതായിരുന്നു യഥാര്‍ഥ കാരണം.

ഷാങ് ഹായ് പിഎംസിയുടെ കപ്പലിലുള്ളത് 12 ചൈനീസ് ജീവനക്കാരാണ്. ഇവർക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ആണ് വൈകിയത്. കപ്പൽ എത്തിയപ്പോൾ തന്നെ ഈ പ്രശ്നം ഉയർന്നിരുന്നു. ക്രെയിൻ ഇറക്കാൻ ജീവനകർക്ക് ബർത്തിൽ ഇറങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി അന്ന് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എം.വിന്‍സെന്റ് എം.എല്‍.എ., തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ മറ്റ് പ്രത്യേക പൂജകളില്ല. വ്യാഴാഴ്ചയാണ്...

കർണാടകയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ വൻ കവർച്ച, 52 കോടിയുടെ സ്വർണ്ണം മോഷണം പോയി

ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം...

മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ XChat ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് ഇലോൺ മസ്ക്

മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളിയായി XChat. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് സേവനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് XChat ആരംഭിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഇതിന് നിരവധി പ്രത്യേക സവിശേഷതകൾ ഉണ്ട്....

‘ഓപറേഷൻ സിന്ദൂർ’ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 33 രാജ്യങ്ങളിലേക്ക് അയച്ച ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 9...

ടിഎംസി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായ പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി. അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രികയാണ് തള്ളിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ...

സൈനിക നീക്കങ്ങൾ ഐഎസ്ഐക്ക് പങ്കുവെച്ചു; പഞ്ചാബ് സ്വദേശിയായ ചാരൻ അറസ്റ്റിൽ

ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുമായി ശക്തമായ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഒരു ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ്...

സ്വർണവില വീണ്ടും കുതിക്കുന്നു, 160 രൂപ കൂടി പവന് 72,640 രൂപ

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിക്കുന്നു. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീട് ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ രാവിലെ 71,600 രൂപയിൽ ആരംഭിച്ച വിപണിയിൽ വൈകുന്നേരം വലിയ കുതിപ്പുണ്ടായിരുന്നു. 240 രൂപയാണ്...

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അധികം വൈകില്ല: യുഎസ് വാണിജ്യ സെക്രട്ടറി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാർ അധികം വൈകില്ലെന്നു സൂചന. അതിവിദൂരമല്ലാത്ത ഭാവിയിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന്യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ശക്തമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു."അതിവിദൂരമല്ലാത്ത ഭാവിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ...