നൂറിൻ്റെ നിറവിൽ വിഎസ് എന്ന വിപ്ലവ സൂര്യൻ

മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. 97ാം വയസ്സുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജനകീയ നേതാവ് ഭരണസിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ പൂര്‍ണ്ണവിശ്രമത്തിലാണ്. സജീവ രാഷ്ട്രീയത്തിലും വി എസ് ഇല്ലെങ്കിലും ആ രണ്ടക്ഷരമില്ലാതെ കേരളത്തിന്റേയും രാഷ്ട്രീയ കേരളത്തിന്റേയും ചരിത്രം പൂര്‍ണമാകില്ല. നിലവില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛനും നഷ്ടപ്പെട്ട വി എസ് പിന്നീട് സഹോദരങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ക്കടയില്‍ തന്റെ ജ്യേഷ്ഠനെ സഹായിക്കാന്‍ തുടങ്ങി. പിന്നീട് അവിടെ നിന്ന് കയര്‍ ഫാക്ടറിയിലെത്തി. അതാണ് വി എസിനേയും കേരളത്തെ ആകെയും തന്നെ മാറ്റി മറിക്കുന്നതിന് കാരണമായത്. കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ച് കൃഷ്ണപിള്ള നടത്തിയ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു വി എസ്. ഇ എം എസും എ കെ ജിയും മുന്നോട്ടുവെച്ച കമ്യൂണിസത്തിന്റെ പതാകവാഹകരില്‍ ഒരാളായി തൊഴിലാളികള്‍ക്കിടയില്‍ വി എസ് പ്രവര്‍ത്തിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടിട്ടും തൊഴിലാളി വര്‍ഗ പോരാട്ടത്തിനായി എല്ലാം സഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും വി എസായിരുന്നു.

മൂന്ന് തവണ പ്രതിപക്ഷ നേതാവായി. 2006-2011 എല്‍ ഡി എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. അന്ന് 82 വയസുണ്ടായിരുന്ന വി എസ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്‌കാരങ്ങളുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. നിവര്‍ത്തനപ്രക്ഷോഭത്തില്‍ ആകൃഷ്ടനായ വി എസ് 1938 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

1980-92 കാലഘട്ടത്തിലാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. എന്നാല്‍, 67-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ല്‍ ആര്‍ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോല്‍പ്പിച്ചു. എന്നാല്‍, 77-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടിവന്നു. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

1996 -ല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോറ്റു. 2001-ല്‍ അദ്ദേഹം ആലപ്പുഴ ജില്ല വിട്ട് മലമ്പുഴ മണ്ഡലത്തിലെത്തി. ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായതെങ്കിലും വിജയിച്ചു. 2006-ല്‍ ഇതേ മണ്ഡലത്തില്‍ മുന്‍ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 82 വയസ്സും 7 മാസവും പ്രായമുള്ള അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയുമായിരുന്നു .

2011ല്‍ സീറ്റ് നിഷേധത്തിനെതിരെ ജനവികാരം ഉയര്‍ന്നതോടെ മലമ്പുഴയില്‍ തന്നെ വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിച്ചു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ജയിച്ചെങ്കിലും രണ്ടു സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ ഡിഎഫിന് തുടര്‍ഭരണം നഷ്ടമായി. 2016ലും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചു. 27,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് വിജയിച്ചു. മുഖ്യമന്ത്രിയാകുമെന്ന് പലരും അനുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. 2016 ആഗസ്റ്റ് 3 ന് അദ്ദേഹം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പൊതുവേദിയില്‍ സജീവമായിരുന്ന വി എസ് നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് പൊതു വേദിയില്‍ നിന്ന് അകന്നത്. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ സന്ദര്‍ശകരില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് വി എസ്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....