മഴക്കെടുതിയിൽ ഹിമാചലിൽ 10,000 കോടിയുടെ നാശനഷ്‌ടം, മരിച്ചവരുടെ എണ്ണം 74 ആയി

ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. ഈ ആഴ്‌ചയിലും ജൂലൈയിലുമായി ഉണ്ടായ കനത്ത മഴയിൽ 10,000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. മൺസൂണിലെ കനത്ത മഴയിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ സംസ്ഥാനത്തിന് ഒരു വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഷിംലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി പുറത്തെടുത്തതോടെ ചമ്പ ജില്ലയിൽ രണ്ട് പേർ കൂടി മരിച്ചതായി വ്യാഴാഴ്‌ച അധികൃതർ അറിയിച്ചിരുന്നു. ഇതിൽ 21 മരണങ്ങൾ ഷിംലയിൽ ഉണ്ടായ മൂന്ന് പ്രധാന മണ്ണിടിച്ചിലിലാണ് നടന്നത്. ഇതോടെ ആകെ മരണസംഖ്യ 74 ആയി ഉയർന്നു. സമ്മർ ഹില്ലിലെ ശിവക്ഷേത്രത്തിലും, ഫാഗ്ലിയിലും കൃഷ്‌ണനഗറിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിൽ എട്ട് പേർ ഇപ്പോഴും ക്ഷേത്ര അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഷിംലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജൂൺ 24 മുതൽ ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ ആകെ 217 പേർ മരിച്ചു.

ഉത്തരാഖണ്ഡിലെ ഋഷികേശിൽ പ്രശസ്‌തമായ രാംജൂല തൂക്കുപാലം വ്യാഴാഴ്‌ച ഇരുചക്രവാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ അടച്ചിട്ടിരിക്കുകയാണ്, ഉത്തരാഖണ്ഡിൽ ഈയിടെ പെയ്‌ത കനത്ത മഴയെത്തുടർന്ന് ഗംഗയുടെ അടിയൊഴുക്കുകളുടെ ഭാഗമായുണ്ടാവുന്ന മണ്ണൊലിപ്പ് വലിയ വെല്ലുവിളിയാവുകയാണ്. രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി, പൗരി എന്നീ മലയോര ജില്ലകൾ ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഓഗസ്‌റ്റ് 14ന് പെയ്‌ത കനത്ത മഴയെ തുടർന്ന് ഗംഗയുടെ ജലനിരപ്പ് ഋഷികേശിലും ഹരിദ്വാറിലും അപകടനില മറികടന്നു.

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട, ഇന്ത്യക്കാരോട് എപ്പോഴും വാത്സല്യം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം അനുസ്മരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പോപ്പിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായുള്ള എന്റെ...

ഛത്തീസ്ഗഢിൽ റോഡ് നിർമ്മാണത്തിനിടെ സ്ഫോടനം; ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ തിങ്കളാഴ്ച നക്സലൈറ്റുകൾ സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) ഒരു ജവാൻ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി...

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ...

ജുഡീഷ്യറിയെക്കുറിച്ചുള്ള എംപിമാരുടെ പരാമർശം പൂർണമായും തള്ളി ബിജെപി, നേതാക്കൾക്ക് നദ്ദയുടെ താക്കീത്

സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ വിവാദ പരാമർശങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പാർട്ടി പ്രസിഡന്റ് ജെ...

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പ് നടത്തുന്ന സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. മുൻവർഷങ്ങളിൽ നടത്തിയിരുന്ന,...

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാൻ

ഡല്‍ഹി: യുഎന്‍ കോടതി ഉത്തരവിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാന്‍. ജാദവ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ഏജന്റാണെന്നും...