പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി യോഗത്തിൽ പാർട്ടി എംപിമാരോട് നടത്തിയ പ്രസംഗത്തിൽ, പ്രതിപക്ഷ സഖ്യത്തെ ‘ഘമാണ്ഡിയ’ (അഹങ്കാരത്താൽ അടയാളപ്പെടുത്തിയത്) എന്ന് വിശേഷിപ്പിച്ച മോദി , ഡൽഹി സർവീസ് ബിൽ പാസാക്കിയതിൽ പാർട്ടിയുടെ രാജ്യസഭാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാർട്ടികൾ തമ്മിലുള്ള പരസ്പര അവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും, ഇതിലൂടെ സഖ്യത്തെ ആരൊക്കെ പിന്തുണയ്ക്കുമെന്ന് കണ്ടെത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും മോദി ആരോപിച്ചു.