തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മണിപ്പൂർ വിഷയത്തിലെ ചർച്ചയ്ക്കിടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൺസൂൺ സമ്മേളനത്തിന്റെ മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയറിനെ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ജഗ്ദീപ് ധൻഖർ വ്യക്തമാക്കി. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയാണ് സസ്‌പെന്‍ഷന്‍.

തുടർന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ടിഎംസി നേതാവിനെ മൺസൂൺ സമ്മേളനത്തിന്റെ തുടർനടപടികളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ ഗോയൽ എഴുന്നേറ്റ ഉടൻ തന്നെ ടിഎംസി എംപിമാർ മുദ്രാവാക്യം വിളിച്ച്‌ നടുത്തളത്തിലിറങ്ങി. ശേഷം മൺസൂൺ സെഷന്റെ അവശേഷിക്കുന്ന സമയത്തേക്ക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തതായി ധൻഖർ അറിയിച്ചു. ചട്ടം അനുസരിച്ച്, ചെയർ വിലക്കുന്ന എംപി അന്നത്തെ സഭാ നടപടികളിൽ നിന്ന് മാറിനിൽക്കണം. ബഹളത്തെ തുടർന്ന് സഭ ഉച്ചവരെ നിർത്തിവച്ചു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 11ന് അവസാനിക്കും.

തിങ്കളാഴ്ച വൈകുന്നേരം ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയും ചെയറും ഒബ്രിയാനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഡൽഹി സർവീസ് ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കിടെ ഡെറക് ഒബ്രിയൻ ജനപ്രീതി നേടുന്നതിനായി സഭയിൽ നാടകം കളിക്കുകയാണെന്ന് ധൻഖർ ആരോപിച്ചിരുന്നു.

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...

17-മത് ഐ ഡി എസ് എഫ് എഫ് കെ 22 മുതൽ 27 വരെ, 52 രാജ്യങ്ങളിൽ നിന്നുള്ള 331 സിനിമകൾ പ്രദർശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന...

പാർലമെന്റ് മതിൽ ചാടിക്കടന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ

പാർലമെൻ്റ് മതിൽ ചാടിക്കടന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച രാവിലെ ഒരാൾ ഒരു ഗോവണി ഉപയോഗിച്ച് പാർലമെൻ്റ് മതിൽ ചാടിക്കടന്നതിനെ തുടർന്ന് വൻ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. രാവിലെ 6:30 ഓടെയാണ്...

തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യകരണത്തിന് ശേഷം വിടണം, പൊതുസ്ഥലത്ത് ഭക്ഷണം നൽകരുത്: ഉത്തരവ് പരിഷ്കരിച്ച് സുപ്രീം കോടതി

ഡൽഹി-എൻസിആറിലെ തെരുവ് നായ്ക്കളെ സംബന്ധിച്ച ഓഗസ്റ്റ് 8 ലെ വിവാദപരമായ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഷ്കരിച്ചു, വാക്സിനേഷനും വിരമരുന്നിനും ശേഷം അതേ പ്രദേശത്തേക്ക് വിടാൻ നിർദ്ദേശിച്ചു - മൃഗസ്നേഹികൾ ആഹ്ലാദത്തോടെ ഈ...

റെയിൽവേ യാത്രക്കാരുടെ അധിക ലഗേജുകൾക്ക് പിഴ ഈടാക്കില്ല: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ട്രെയിൻ യാത്രക്കാരുടെ ലെഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിമാന യാത്രക്കാരെപ്പോലെ റെയിൽവേയിൽ അധിക ലഗേജിന് കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ടെന്ന വാർത്ത നിഷേധിച്ചു. പതിറ്റാണ്ടുകളായി ഒരു യാത്രക്കാരന്...