ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദിഖിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്ന സിദ്ദിഖിന് അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുന്നത്. നാളെരാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.