ഇന്ത്യയിലെ ആദ്യത്തെ ഓഫീസിനായി ടെസ്‌ല പൂനെയിൽ സ്ഥലം ഏറ്റെടുത്തു

ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് മഹാരാഷ്ട്രയിലെ പൂനെയിലുള്ള പഞ്ച്ഷിൽ ബിസിനസ് പാർക്കിൽ ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്‌കും യുഎസിൽ കൂടിക്കാഴ്‌ച നടത്തി മാസങ്ങൾക്ക് ശേഷമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇവി ഭീമൻ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ സുപ്രധാന ചുവടുവെപ്പായാണ് ഇത് കണക്കാക്കപ്പെടുന്നത്. നേരത്തെ ടെസ്‌ലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഇൻവെസ്‌റ്റ് ഇന്ത്യയുടെ പ്രതിനിധികളുമായി ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്കായി ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇതിനായി ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡും ടേബിൾസ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വർഷത്തെ പാട്ടക്കരാർ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിമാസ വാടക 11.65 ലക്ഷം രൂപയും അഞ്ച് വർഷത്തേക്ക് 34.95 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകുമെന്ന്, സിആർഇ മെട്രിക്‌സ് പറഞ്ഞു. അഞ്ച് കാർ പാർക്കുകളും 10 ബൈക്ക് പാർക്കുകളും കരാറിലുണ്ട്. സിആർഇ മെട്രിക്‌സ് റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം 5 ശതമാനം വർദ്ധനവും വ്യവസ്ഥയിലുണ്ട്. 2023 ഒക്ടോബർ 1 മുതൽ വാടക നൽകി തുടങ്ങും.

ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ സിആർഇ മെട്രിക്‌സ് പറയുന്നതനുസരിച്ച്, ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്, പഞ്ച്ഷിൽ ബിസിനസ് പാർക്ക് എന്ന പേരിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ബി വിംഗിന്റെ ഒന്നാം നിലയിൽ 5,850 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഓഫീസ് സ്ഥലം ഏറ്റെടുത്തു. ഏകദേശം 11 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള പഞ്ച്ഷിൽ ബിസിനസ് പാർക്ക് വിമാനത്താവളം ഉൾപ്പെടെ പൂനെയിലെ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നേരത്തെ 2021ൽ ടെസ്‌ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ടെസ്‌ലയുടെ ഒരു ഇന്ത്യൻ ഉപസ്ഥാപനമായി ബെംഗളൂരുവിൽ രജിസ്‌റ്റർ ചെയ്‌തിരുന്നു.

ഈ വർഷം ജൂലൈയിൽ ടെസ്‌ല പ്രതിവർഷം 500,000 ഇവികൾ വരെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് സൂചന നൽകിയിരുന്നു. വില 20 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന കാറുകളാവും ഇവിടെ നിർമ്മിക്കുക. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയുടെ വളർന്നുവരുന്ന ഇവി വിപണിയെ ഇത് കൈപിടിച്ചുയർത്തും. മെയ് മാസത്തിൽ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല, ആഭ്യന്തര വിൽപ്പനയ്ക്കും കയറ്റുമതിക്കുമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്‌ടറി സ്ഥാപിക്കാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...