ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റം

ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റമാണെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകുകയാണ്. ലൈസൻസില്ലാത്ത ഡ്രൈവർമാർ കഴിഞ്ഞ ഒരു വർഷം രാജ്യത്തെ റോഡുകളിൽ ഉണ്ടാക്കിയത് 53 അപകടങ്ങൾ ആണ്. ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് യു എ ഇ യിൽ 3 വർഷം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണ്.

കൂടാതെ ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു തുല്യമായ കുറ്റമായിരിക്കും. നിശ്ചിത വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ലൈസൻസ് ഉപയോഗിച്ചു എല്ലാ വണ്ടിയും ഓടിക്കാൻ ശ്രമിക്കരുത്. ഡ്രൈവിങ് പരിചയമില്ലാത്ത കുട്ടികളുടെ കയ്യിൽ വണ്ടി കൊടുക്കുന്ന മാതാപിതാക്കളും ഗുരുതര തെറ്റാണ് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം എടുത്ത് റോഡിലിറങ്ങുന്നത് ഗുരുതര ഗതാഗത പ്രശ്നങ്ങൾക്കു കാരണമാകുന്നു. നിരത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്നോ അടിസ്ഥാന ഡ്രൈവിങ് പാഠങ്ങൾ എന്തെന്നോ അറിയാതെ വണ്ടിയെടുത്ത് ഇറങ്ങുന്ന കുട്ടികൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണ്. 3 സ്വദേശി കുട്ടികളും അവരുടെ സഹായിയും മരിക്കാനിടയായ അപകടം ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന്റെ ഫലമായിരുന്നെന്ന് പൊലീസ് ഓർമിപ്പിച്ചു.

സ്വദേശികൾക്ക് ലൈസൻസ് ലഭിക്കാൻ നിശ്ചിത പ്രായവും വാഹനമോടിക്കാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമാണ് വേണ്ടത്. വിദേശികൾക്ക് ഇതേ മാനദണ്ഡങ്ങൾക്ക് പുറമേ കാലാവധിയുള്ള താമസ – തൊഴിൽ വീസയും നിർബന്ധമാണ്.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...