മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍, മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും പ്രതിപക്ഷസഖ്യം നോട്ടീസ് നല്കി. നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചെങ്കിലും ചര്‍ച്ചയുടെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണയ്ക്കാനും പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാനും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. ലോക്സഭയില്‍ ഇപ്പോള്‍ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്തേണ്ടതില്ലെന്ന് എഎപി എംപി രാഘവ് ഛദ്ദ പറ പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ അവിശ്വാസ പ്രമേയം അംഗീകരിച്ചതിന് ശേഷം പാര്‍ലമെന്റില്‍ ഒരു ബില്ലും അവതരിപ്പിക്കരുത്. എന്നാല്‍ ഇവിടെ നിരവധി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നതായി കാണുന്നുവെന്നും രാഘവ് ഛദ്ദ പറഞ്ഞു.