ചന്ദ്രയാൻ 3 വിക്ഷേപണം: ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന്

ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ തീയതിയും സമയവും ഇസ്റോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍-3യുടെ വിക്ഷേപണം. ചന്ദ്രയാന്‍ -3 വിക്ഷേപണ വാഹനമായ എല്‍വിഎം3യുമായി വിജയകരമായി സംയോജിപ്പിച്ചെന്ന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓർഗനൈസേഷൻ (ഐഎസ്ആര്‍ഒ) അറിയിച്ചു. രാവിലെ എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി

ചന്ദ്രനിലേക്ക് ബഹിരാകാശപേടകം ഇറക്കാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ചാന്ദ്രയാന്‍-3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ചന്ദ്രയാന്‍-3 എല്‍വിഎം3യുമായി സംയോജിപ്പിച്ചതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. ജൂലായ് 12-നും 19നും ഇടയില്‍ ചന്ദ്രയാന്‍-3യുടെ വിക്ഷേപണം നടത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്.

ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിക്ഷേപണം ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ, ലോകകപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയേക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ; ക്വാലാലംപൂരിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.തന്റെ സുഹൃത്തായ അൻവർ...

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ്...

ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് യുഡിഎഫ് കൺവീനറും കോൺഗ്രസ് എംപിയുമായ അടൂർ പ്രകാശിൻ്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി, ചുവരെഴുത്ത് നടത്തി നിതിൻ നബീൻ

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ തൃശൂരിൽ ചുവരെഴുത്ത് നടത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ശനിയാഴ്ച രാവിലെ തൃശൂർ...

ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ച് ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അംജദ് സിതാരയുടെ...

റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ഫെബ്രുവരി 4-ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി...

വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനും. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി...