മൂന്നാറിൽ അക്രമണകാരിയായ ഒറ്റയാൻ പടയപ്പ വീണ്ടും കെഎസ്ആർടിസി ബസ് ആക്രമിച്ചു. നയമക്കാട് എസ്റ്റേറ്റ് പരിസരത്തു വച്ച് മൂന്നാറിൽനിന്ന് ഉദുമൽപേട്ടയിലേക്ക് പോവുകയായിരുന്ന ബസിനു നേരെ ഇന്ന് പുലർച്ചെയായിരുന്നു ഒറ്റയാന്റെ ആക്രമണം. കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലുകൾ ആന കുത്തിപ്പൊട്ടിച്ചു. യാത്രക്കാരും ജീവനക്കാരും ഇതോടെ പരിഭ്രാന്തരായി. ഗ്ലാസ് തകർത്ത ശേഷം ആന പിന്തിരിഞ്ഞു പോയി.