കൊച്ചി: ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട് കിട്ടിയ പണം ആണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഈ മൊഴികളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതി കരാർ ലഭിക്കാൻ 4.48കോടി കോഴ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.