അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ ഉയർന്നുവന്ന റിസോർട്ട് വിവാദത്തിൽ ഇ പി പ്രതികരിച്ചു. ആരുമായും ഇനി താൻ ഗുസ്തിക്ക് ഇല്ല എന്നും വിവാദങ്ങൾ തനിക്ക് പ്രശ്നമല്ല എന്നും ആരോപണങ്ങൾക്ക് മറുപടിയായി ഇ പി പറഞ്ഞു. പി ജയരാജൻ ഉൾപ്പെടെ അംഗീകരിച്ച പദ്ധതിയായിരുന്നു അതെന്നും വിഷയം പാർട്ടി നേരത്തെ ചർച്ച ചെയ്തിരുന്നു എന്നും ഇ പി പറഞ്ഞു.
വിവാദ റിസോർട്ടിന്റെ കാര്യം നേരത്തെ ചർച്ച ചെയ്തതാണെന്ന കാര്യം പി ജയരാജനും അറിയാം. പി ജയരാജനും പങ്കെടുത്ത പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഭാര്യയുടെ പി എഫ് തുകയാണ് റിസോർട്ടിൽ നിക്ഷേപിച്ചത്. ഇപ്പോൾ ഈ വിഷയം ചർച്ചയ്ക്ക് എത്തിയത് എങ്ങനെയാണെന്ന് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ ഈ വാർത്ത എങ്ങനെയാണ് എത്തിയതെന്നും ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും അവരോട് ശത്രുതയില്ല എന്നും ഇ പി പറഞ്ഞു. ആദ്യമായാണ് റിസോർട്ട് വിവാഹത്തെക്കുറിച്ച് ഈ പി ജയരാജൻ കൃത്യമായ വിശദീകരണവുമായി എത്തുന്നത്.