“മായാത്ത ഓർമ്മകളിൽ ഒ എൻ വി ‘ഒരു വട്ടം കൂടി….”

അക്ഷരങ്ങൾ കോർത്തിണക്കിയ മായാത്ത മഴവില്ലിനാൽ ഗാനപ്രപഞ്ചം സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുന്നു. പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും വിഷാദത്തിന്റെയും ഗൃഹാതുരുതയുടെയും ചിത്രങ്ങൾ അക്ഷരങ്ങളാൽ കോറിയിട്ട പ്രിയ കവി ഇന്ന് ഒപ്പമില്ല എന്ന തിരിച്ചറിവ് മലയാളികൾക്ക് എന്നും തീരാനഷ്ടം തന്നെയാണ്. കേട്ടു പഠിച്ചതും പാടി പതിഞ്ഞതും ആയ ഒരു പിടി ഗാനങ്ങൾ ഒഎൻവിയുടേതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. തലമുറകളോളം ഒരു മൂളിപ്പാട്ടായി പാടി നടക്കുന്ന ഒഎൻവിയുടെ പാട്ടുകൾ തന്നെയാണ് ഒഎൻവിയെ എന്നും മലയാളത്തിന്റെ പ്രിയകവി ആക്കുന്നത്. ഇന്നും കാല്പനികതയുടെ വസന്തം ഒളിമങ്ങാതെ നിലനിർത്തുന്ന ഒരേ ഒരു കവിയും ഒഎൻവി കുറുപ്പ് തന്നെ.

അരുണയുഗത്തിന്റെ പ്രതിനിധിയായി കാവ്യജീവിതം ആരംഭിച്ച ഒഎൻവി യുടെ ഇഷ്ട പ്രണയിനി എന്നും കവിത തന്നെയായിരുന്നു. ചലച്ചിത്ര ഗാനങ്ങളും, നാടക ഗാനങ്ങളും ഉൾപ്പെടെ ആയിരത്തിൽപരം ഗാനങ്ങളാണ് ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണത്. മഷിത്തുള്ളികൾ ചാലിച്ച ഓരോ വാക്കിലും തന്റേതായ മധുരമോഹനശൈലി അദ്ദേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.

മലയാളത്തിന്റെ പ്രണയ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒഎൻവി അക്ഷരങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പ്രണയഗാനങ്ങൾ ഒക്കെയും ആരും മൂളി നടക്കാൻ കൊതിക്കുന്നതും, ആരുടെയുള്ളിലും പ്രണയത്തിന്റെ വസന്തം വിരിയിക്കുന്നവയുമായിരുന്നു. ആ വരികൾ തീർക്കുന്ന അത്ഭുതം വാക്കുകളിലൊതുക്കാനാവില്ല. അത്രമേൽ ഹൃദ്യവും അതിനേക്കാൾ മധുരവും എന്നും ഒ എൻ വിയുടെ വരികളുടെ മാത്രം പ്രത്യേകതയായിരുന്നു.

” അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ…ഒരു മാത്ര വെറുതെ നിനച്ചു പോയി…. ” ഇത് പാടി നടക്കാത്ത മലയാളികൾ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരുവട്ടമെങ്കിലും മൂളി നടന്നവർക്ക് അറിയാം ആ വരികളുടെ മാസ്മരികത. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം….. ഈ ഗാനത്തിലെ വരികൾ മനസ്സിൽ ഉണർത്തുന്ന മോഹങ്ങൾക്ക് അതിരില്ല… അന്നും ഇന്നും എന്നും… അതിന്റെ ഭംഗിയോളം വരില്ല മറ്റൊന്നും. ഗൃഹാതുരത്വത്തിന്റെ ഭാഷ ഇതിനേക്കാൾ മനോഹരമായി പറയുവാൻ കഴിയുമോ? സാധിക്കുമെന്ന് തോന്നുന്നില്ല……പ്രകൃതിയെ സ്നേഹിച്ച പ്രിയ കവിയുടെ ബാല്യകാല ഓർമ്മകളും മധുരതരം… അത് നമ്മിൽ നിറയ്ക്കുന്ന അനുഭൂതിയോ അനിർവചനീയം.

ഒഎൻവിയുടെ മനോഹര പ്രണയ ഗാനങ്ങളിൽ വച്ച് ഏറ്റവും പ്രണയാതുരമായ ഗാനങ്ങളിൽ ഒന്നായി മേഘമൽഹാറിലെ ‘ ഒരു നറു പുഷ്പമായി ‘ എന്ന ഗാനത്തെ അടയാളപ്പെടുത്താം.

“ഒരു നറു പുഷ്പമായി എൻ നേർക്കു നീളുന്ന മിഴിമുനയാരുടെതാവാം….
ഒരു മഞ്ജു ഹർഷമായി എന്നിൽ തുളുമ്പുന്ന നിനവുകൾ ആരെ ഓർത്താവാം……
അറിയില്ല…. എനിക്കറിയില്ല….” ഈ വരികളിലൂടെ അനർവചനീയമായ ഒരു അനുഭൂതി ആത്മാവിനെ തൊട്ടുണർത്തുന്നുവെങ്കിൽ അത് രചിക്കപ്പെട്ട കലാകാരൻ എത്രത്തോളം അനുഗ്രഹീതനാണെന്ന് പറയേണ്ട കാര്യമില്ല. പ്രണയത്തിന്റെ സിന്ദൂരം വാരിയെറിയുന്ന ഈ ചുവപ്പിനോളം വരില്ല സന്ധ്യയുടെ അന്തിച്ചുവപ്പ് . നഷ്ട പ്രണയത്തിന്റെയും , മനസ്സിൽ കുടിയിരുത്തിയ പ്രണയത്തിന്റെയും, നൊമ്പരത്തിന്റെയും മുഴുവൻ അംശങ്ങളും ഒപ്പിയെടുത്തിട്ടുണ്ട് ഇതിൽ. ഇത്രത്തോളം മനോഹരമായി പ്രണയിക്കാൻ ആരാണ് കൊതിക്കാത്തത്. പ്രണയത്തെ ഇത്രമേൽ ഭംഗിയായി അതിലേറെ മധുരമായി മറ്റൊരാളുടെ മനസ്സിൽ കോറിയിടാൻ ഒഎൻവിക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക. അതുപോലെതന്നെ എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഗാനങ്ങളാണ് നഖക്ഷതങ്ങൾ എന്ന സിനിമയിലേത്.

” ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ ” എന്ന ഗാനവും
” നീരാടുവാൻ നിളയിൽ നീരാടുവാൻ….” എന്ന് തുടങ്ങുന്ന ഗാനവും മൂളി നടക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. അക്ഷരങ്ങൾക്ക് ഇത്രമേൽ ഭംഗിയുണ്ടെന്ന് കാണിച്ചുതന്ന മറ്റൊരു കവിമലയാളത്തിൽ ഉണ്ടാകില്ല.

ഭൂമിക്കൊരു ചരമഗീതം എഴുതിക്കൊണ്ട് പരിസ്ഥിയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും നിലവിലെ പാരിസ്ഥിതിക പ്രതിസന്ധികളും മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും ഇന്ന് അവൻ താമസിക്കുന്ന ഭൂമിയെ എവിടെ കൊണ്ടെത്തിച്ചു എന്നും നമുക്ക് കാട്ടിത്തന്നു. ഭൂമിക്കൊരു ചരമഗീതത്തിലൂടെ മനുഷ്യൻ അവന്റെ തന്നെ ചരമഗീതം കുറിക്കുകയാണെന്നുള്ള ആത്യന്തിക സത്യവും ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി. തികഞ്ഞ ഒരു പരിസ്ഥിതി സ്നേഹിയായി മാറി മൃതപ്രായയായ ഭൂമിയെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്ന കവി മനുഷ്യൻ അതിജീവനത്തിന് വേണ്ടി പ്രയത്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു മുന്നറിയിപ്പ് കൂടി ലോകത്തിന് നൽകി.

അക്ഷരങ്ങളാൽ തൂലികത്തുമ്പിലൂടെ വിസ്മയം തീർത്ത പ്രിയ കവിക്ക് മലയാളത്തിന്റെ മനം നിറഞ്ഞ സമ്മാനം തന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠം. അനുഭവങ്ങളും ഭാവനയും കൊണ്ട് കാവ്യലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച ഒഎൻവി മലയാളത്തിന് എന്നും നികത്താനാവാത്ത നഷ്ടം തന്നെയാണ് എന്ന തിരിച്ചറിവോടെ അദ്ദേഹത്തിന്റെ സ്നേഹത്തിനും അർപ്പണത്തിനും മുൻപിൽ ശതകോടി പ്രണാമം.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...