യുപിയുടെ തലസ്ഥാന നഗരമായ ലഖ്നൗവിന്റെ പേര് മാറ്റണമെന്ന് ബിജെപി എം പി സംഗം ലാൽ ഗുപ്ത ആവശ്യപ്പെട്ടു. ലഖൻപൂർ അല്ലെങ്കിൽ ലക്ഷ്മൺപൂർ എന്ന് പുനർ നാമകരണം നടത്തണമെന്നാണ് എംപിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എംപി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. നവാബ് അസഫ് – ഉദ് – ദൗലയാണ് ലഖ്നൗ നഗരത്തിന് ഈ പേര് നൽകിയതെന്നും ഈ പേര് തിരുത്തി നിർദ്ദേശിക്കപ്പെട്ട പേര് നൽകുന്നത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ അനിവാര്യമാണെന്നും കത്തിൽ പറയുന്നു. ഇതേ ആവശ്യം കുറിച്ചു കൊണ്ടുള്ള ട്വീറ്റും എംപി ലാൽഗുപ്ത പങ്കുവെച്ചിട്ടുണ്ട്.