നഴ്സുമാരുടെ വേതന വ്യവസ്ഥയിൽ ഹൈക്കോടതിയുടെ ഇടപെടൽ, മൂന്നുമാസത്തിനുള്ളിൽ പുന:പരിശോധിക്കണം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യആശുപത്രികളിലെ നഴ്സുമാരുടെ വേതനവ്യവസ്ഥയിൽ ഹൈക്കോടതി ഇടപെട്ടു. മൂന്നുമാസത്തിനുള്ളിൽ വേതനം പുന:പരിശോധിക്കണമെന്നാണ് കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. സ്വകാര്യആശുപത്രികളിലെ നഴ്സുമാരോടും ആശുപത്രി ഉടമകളോടും അഭിപ്രായം ചോദിച്ചശേഷം തീരുമാനമെടുക്കണം എന്നും കോടതി പറഞ്ഞു.

സ്വകാര്യആശുപത്രികളിലെ നഴ്സുമാരുടെ വേതനം അവസാനമായി പുതുക്കിയത് 2018 ലാണ്. എന്നാൽ ഇതിൽ ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സ മേഖലകളിലെ നഴ്സുമാരുടെ വേതനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ യു എൻ എയും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചത് എന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. വാദംകേട്ട കോടതി 2018ലെ വേതന ഉത്തരവ് റദ്ദാക്കുകയും വേതനം പുന:പരിശോധിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 2018ൽ നഴ്സുമാരുടെ വേതനം നിശ്ചയിച്ചിരുന്നത് 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം 20,000 രൂപയും പരമാവധി 30,000 രൂപയും എന്നാണ്. ഇത് മാനേജ്മെന്റിനും നഴ്സ് മാർക്കും സ്വീകാര്യമായിരുന്നില്ല. ഇതിനെതിരെ മാനേജ്മെന്റും സ്വകാര്യ നഴ്സുമാരും കോടതിയിൽ പ്രത്യേകം ഹർജി നൽകിയിരുന്നു.

ദിവസവേതനം 1500 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേരത്തെ തന്നെ സമരം തുടങ്ങിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ലേബർ കമ്മീഷണർ നേഴ്സുമാരുടെ സംഘടനപ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് തൃശ്ശൂരിൽ നഴ്സസ് അസോസിയേഷൻ സൂചന പണിമുടക്ക് നടത്തിയിരുന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...