ഗ്ലോബൽ വില്ലേജിൽ സന്ദർശകത്തിരക്കേറി, ശ്രദ്ധനേടി പരിസ്ഥിതി സൗഹൃദ ഐസ് റിങ്ക്

ഗ്ലോബൽ വില്ലേജിന്റെ 27 ആം പതിപ്പ് തുടങ്ങിയ ഒക്ടോബര് 25 മുതൽ നഗരിയിലേക്ക് നിലക്കാത്ത സന്ദർശക പ്രവാഹമാണ്. ഇത്തവണ വിവിധ സവിശേഷകാഴ്ചകൾ ഒരുക്കിയാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ ക്ഷണിക്കുന്നത്. വ്യത്യസ്തകാഴ്ചകളോടൊപ്പം ഗ്ലോബൽ വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ള ഔട്ഡോർ സ്നോ ഫെസ്റ്റ് ഐസ് റിങ്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ഗ്ലോബൽ വില്ലേജിലെ കാർണിവൽ ഭാഗത്തിന്‍റെ കവാടത്തിനടുത്താണ് പരിസ്ഥിതി സൗഹൃദ സ്ഥിതി ചെയ്യുന്നത്. മഞ്ഞിൽ കളിക്കാനും മഞ്ഞ് മഴ ആസ്വദിക്കാനും ഇവിടെ അവസരം ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. ലോകോത്തര ഗുണമേന്മയുള്ള സിന്തറ്റിക് റിങ്കാണിതെന്നും ആഗോള ഗ്രാമത്തിന്‍റെ സംഘാടകർ പറയുന്നു . സുരക്ഷിതമായ രീതിയിൽ സ്കേറ്റിങ് നടത്താവുന്ന ഐസ് റിങ്കുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ ഐസ് റിങ്കിലെ അതേ അനുഭവം ലഭിക്കുന്നതോടൊപ്പം നനയാതെയും തണുപ്പിൽ വിറങ്ങലിക്കാതെയും യഥാർഥ സ്കെയിറ്റിങ് അനുഭവമാണ് ഇവിടെ ലഭിക്കുക. ഇവിടെ എത്തുന്നവർക്ക് സ്കേറ്റിങിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ നിന്ന് തന്നെ ലഭിക്കും ഐസ് റിങ്ക് പ്രവേശന ടിക്കറ്റുകൾ ഓൺലൈനിലും ഗ്ലോബൽ വില്ലേജ് ആപ്പിലും ലഭ്യമാണ്. 20മിനിറ്റിന് 40ദിർഹമാണ് നിരക്ക് .

ആദ്യ ദിവസത്തിൽത്തന്നെ റെക്കോഡ് എണ്ണം സന്ദർശകരാണ് മേളയിലേക്ക് എത്തിച്ചേർന്നത്. ഏപ്രിൽ വരെ ആറുമാസത്തിലേറെ നീളുന്ന ഗ്ലോബൽ വില്ലേജ് സീസണിലേക്ക് പ്രവേശനത്തിന് 20 ദിർഹമാണ് ടിക്കറ്റിന് കുറഞ്ഞ നിരക്ക്. ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ വഴിയോ ടിക്കറ്റെടുക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും.

ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ ആണ് ഉള്ളത്. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, ചെറു ഭക്ഷണശാലകൾ എന്നിവയെല്ലാം സജ്‌ജമാണ്‌. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, പവലിയനുകളിലെ കലാ സാംസ്‌കാരിക പ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ ലോകോത്തര സംഗീത കച്ചേരികൾ, എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളുമുണ്ട്.

മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ‘ഒ ഗോൾഡ്’

ദുബായ്: യുഎഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ ഗോൾഡ് മദ്ധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ...

സന്ദർശകപ്രവാഹം, ദുബായ് ഗ്ലോബൽ വില്ലജ് പ്രവർത്തനം ഒരാഴ്ചകൂടി നീട്ടി

ദുബായ്: യുഎഇയിലെ ഏറ്റവും പ്രശസ്തമായ വ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗ്ലോബൽ വില്ലജ് മെയ് 11ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സന്ദർശക ബാഹുല്യം കാരണം പ്രവർത്തനം ഒരാഴ്ച കൂടി നീട്ടിയതായി...

അതിര്‍ത്തി മേഖലകളിൽ സ്ഥിതിഗതികൾ ശാന്തം, കനത്ത ജാഗ്രത തുടരുന്നു

ദില്ലി: ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം അതിർത്തിയിലെ പട്ടണങ്ങളെല്ലാം ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്....

നിലപാട് കടുപ്പിച്ച് ഇന്ത്യ, ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റം വരുത്താതെ ഇന്ത്യ. ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. 12 ഷട്ടറുകൾ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ...

പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം, ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും

വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്ഥാൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും...

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നു, ചിത്രങ്ങൾ സഹിതം പുറത്തു വിട്ട് പാക് മാധ്യമം

ദില്ലി: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ്...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച; പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ എന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ഉൾപ്പെടെയുള്ള സുരക്ഷ ഉള്ളതിനാൽ പുറത്തുള്ളവർ മോഷണം നടത്താൻ സാധ്യതയില്ലെന്ന് പൊലീസ്...

1971ലെ സ്ഥിതി അല്ല 2025ല്‍, ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം: ശശി തരൂര്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ അഭിപ്രായവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും...