എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി ജപ്പാനിലെ ഷിൻ നിപ്പോൺ മെഷീനറിയുമായി കൈകോർക്കുന്നു

ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ എന്നീ മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ നിപ്പോൺ മെഷീനറിയും സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും സഹകരണകരാറിൽ ഒപ്പുവച്ചു. ദുബായ് പാം ജുമേറയിലെ താജ് എക്സോട്ടിക റിസോർട്ടിൽ നടന്ന പരിപാടിയിൽ ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ, എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ എന്നിവർ ചേർന്നാണ് ധാരണാ പത്രം ഒപ്പ് വച്ചത്. ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രതിനിധികളായ കസുനാരി കൊച്ചി , ഷുജി അകിടോമോ , നഒഹിറോ മുഷിയു എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി ഡയറക്ടർ മുഹമ്മദ് ഷബീർ മുഹമ്മദ് ഹനീഫ , ഓപ്പറേഷൻ മാനേജർ രഘു രാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഹകരണ കരാറിൽ ഒപ്പ് വച്ചത്.

സുമിടോമോ കോർപ്പറേഷൻ ഗ്രൂപ്പിന് കീഴിൽ ഷിൻ നിപ്പോൺ മെഷിനറി ലോകത്ത് ഊർജ ഉത്പാദന മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. സ്‌റ്റീം ടർബൈൻ, പ്രോസസ് പമ്പ് എന്നിവ നിർമ്മിക്കുന്നത് ഷിൻ നിപ്പോൺ ആണ്. സൗദി വിഷൻ 2030 ഏറ്റെടുത്ത് മുന്നേറുന്ന സ്ഥാപനമാണ് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇന്ഡസ്ട്രിയൽ സർവീസ് കമ്പനി. പുതിയ ധാരണ അനുസരിച് ഷിൻ നിപ്പോൺ കമ്പനിക്ക് വേണ്ടി സ്പെയർ പാർട്സുകൾ നിർമ്മിക്കുക എസ് എം എച്ച് മാനുഫാക് ച്ചറിങ് ആയിരിക്കും. ജോയിന്റ് വെഞ്ച്വറിൽ ഒപ്പ് വെച്ചതോടെ ദുബായ് എയർ പോർട്ട് ഫ്രീ സോണിൽ പുതിയ കമ്പനി തുടങ്ങും. ഇത് കേന്ദ്രീകരിചായിരിക്കും മിഡിൽ ഈസ്റ്ററിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ നടക്കുക. സൗദി വ്യവസായ മേഖലയായ ജുബൈലിൽ സമീപ കാലത്ത് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി പുതിയ സ്പെയർ പാർട്സ് നിർമ്മാണ കേന്ദ്രം തുടങ്ങിയിരുന്നു.

വ്യവസായ ലോകത്തെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും മികച്ച സേവനങ്ങൾ നല്കാൻ കഴിഞ്ഞിട്ടിട്ടുണ്ട് എന്ന് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. ഷിൻ നിപ്പോനുമായുള്ള സഹകരണം എസ് എം എച്ചിന്റെ പുതിയ നാഴികകല്ലാണെന്നും ഷിൻ നിപ്പോണുമായുള്ള സഹകരണം മിഡിൽ ഈസ്റ്റ് ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയെ പങ്കാളികളായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ പറഞ്ഞു. എസ് എം എച്ചുമായുള്ള തങ്ങളുടെ പങ്കാളിത്തം മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ ഏറെ സഹായകമാകും എന്നും ഹിറോടക സകോഡ കൂട്ടിച്ചേർത്തു

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...